---
title: "#Kuwait | ലോകത്തെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈത്ത് ദിനാർ ഒന്നാം സ്ഥാനത്ത് "
english_title: "#Kuwait #Dinar #ranks #first #list #strongest #currencies #world"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177697/kuwait-dinar-ranks-first-list-strongest-currencies-world"
published_at: "2024-01-18T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8dc9e38231_currency.jpg"
keywords: []
---

# #Kuwait | ലോകത്തെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈത്ത് ദിനാർ ഒന്നാം സ്ഥാനത്ത് 

> **Lead Summary:** **കുവൈത്ത് സിറ്റി: [** ലോകത്തെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈത്ത് ദിനാർ ഒന്നാം സ്ഥാനത്ത്. ബഹ്റൈൻ ദിനാറാണ് രണ്ടാം സ്ഥാനത്ത്. ഫോബ്സാണ് ശക്തമായ കറൻസികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 2023 മേയിൽ ഫോബ്സ് പുറത്തിറക്കിയ പട്ടികയിലും കുവൈത്ത് ദിനാർ ഒന്നാം സ്ഥാനത്തായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: [** ലോകത്തെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈത്ത് ദിനാർ ഒന്നാം സ്ഥാനത്ത്. ബഹ്റൈൻ ദിനാറാണ് രണ്ടാം സ്ഥാനത്ത്. ഫോബ്സാണ് ശക്തമായ കറൻസികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 2023 മേയിൽ ഫോബ്സ് പുറത്തിറക്കിയ പട്ടികയിലും കുവൈത്ത് ദിനാർ ഒന്നാം സ്ഥാനത്തായിരുന്നു.

പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ് യുഎസ് ഡോളർ. ലോകത്ത് ഏറ്റവും ശക്തമായ രണ്ടും മൂന്നും കറൻസികളും ഗൾഫ് മേഖലയിൽ നിന്നാണ്. ഒമാനി റിയാലാണ് മൂന്നാം സ്ഥാനത്ത്. 270.23 ഇ​ന്ത്യ​ൻ രൂ​പ​ക്കും 3.25 ഡോ​ള​റി​നും തു​ല്യ​മാ​ണ് ഒ​രു കു​വൈ​ത്ത് ദി​നാ​ർ. 220.4 രൂ​പ​ക്കും 2.65 ഡോ​ള​റി​നും തു​ല്യ​മാ​ണ് ഒ​രു ബ​ഹ്റൈ​ൻ ദിനാ​ർ.

മൂന്നാം സ്ഥാനത്തുള്ള ഒ​മാ​ൻ റി​യാ​ൽ (215.84 രൂ​പ, 2.60 ഡോ​ള​ർ), നാ​ലാ​മ​ത് ജോ​ർ​ഡ​നി​യ​ൻ ദി​നാ​ർ (117.10 രൂ​പ), ജി​ബ്രാ​ൾ​ട്ട​ർ പൗ​ണ്ട് (105.52 രൂ​പ), ബ്രി​ട്ടീ​ഷ് പൗ​ണ്ട് (105.54 രൂ​പ), കാ​യ് മാ​ൻ ഐ​ല​ൻ​ഡ് (99.76 രൂ​പ), സ്വി​സ് ഫ്രാ​ങ്ക് (97.54 രൂ​പ), യൂ​റോ (90.80 രൂ​പ) എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ പ​ത്തി​ലെ ഒ​മ്പ​തു രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക. യു.​എ​സ് ഡോ​ള​ർ പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ്.

ഒ​രു യു.​എ​സ് ഡോ​ള​റി​ന് 83.10 രൂ​പ​യാ​ണ്. 2024 ജ​നു​വ​രി 10 വ​രെ​യു​ള്ള ക​റ​ൻ​സി മൂ​ല്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ഈ ​പ​ട്ടി​ക. ഇ​ന്റ​ർ​നാ​ഷ​ന​ൽ മോ​ണി​റ്റ​റി ഫ​ണ്ടി​ന്റെ വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ ഇ​ന്ത്യ 15-ാം സ്ഥാ​ന​ത്താ​ണ്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്റെ​യും ലി​ച്ചെ​ൻ​സ്റ്റീ​ന്റെ​യും ക​റ​ൻ​സി​യാ​യ സ്വി​സ് ഫ്രാ​ങ്ക് ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്ഥി​ര​ത​യു​ള്ള ക​റ​ൻ​സി​യാ​യി ക​ണ​ക്കാ​ക്കപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177697/kuwait-dinar-ranks-first-list-strongest-currencies-world)