---
title: "#UAE | യുഎഇയിൽ സ്വർണവിലയിലെ ഇടിവ് തുടരുന്നു; അഞ്ച് ആഴ്ചക്കിടെ ഏറ്റവും താഴ്ന്ന നിലയിൽ "
english_title: "#Goldprices #continue #fall #UAE #five #week #low"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177741/goldprices-continue-fall-uae-five-week-low"
published_at: "2024-01-18T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a9011f1c1db_gold.jpg"
keywords: []
---

# #UAE | യുഎഇയിൽ സ്വർണവിലയിലെ ഇടിവ് തുടരുന്നു; അഞ്ച് ആഴ്ചക്കിടെ ഏറ്റവും താഴ്ന്ന നിലയിൽ 

> **Lead Summary:** **ദുബൈ: [ **യുഎഇയിൽ സ്വർണവിലയിലെ ഇടിവ് തുടരുന്നു. വ്യാഴാഴ്ച രാവിലെയും സ്വർണവിലയിലെ കുറവ് തുടരുകയാണ്. ഇതോടെ അഞ്ച് ആഴ്ചക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ദുബൈ ജ്വല്ലറി ഗ്രൂപ്പിൻറെ വിവരം അനുസരിച്ച് വ്യാഴാഴ്ച രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 243.25 ദിർഹത്തിനാണ് വിപണനം തുടങ്ങിയത്.

## Article Content

**ദുബൈ: [ **യുഎഇയിൽ സ്വർണവിലയിലെ ഇടിവ് തുടരുന്നു. വ്യാഴാഴ്ച രാവിലെയും സ്വർണവിലയിലെ കുറവ് തുടരുകയാണ്. ഇതോടെ അഞ്ച് ആഴ്ചക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ദുബൈ ജ്വല്ലറി ഗ്രൂപ്പിൻറെ വിവരം അനുസരിച്ച് വ്യാഴാഴ്ച രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 243.25 ദിർഹത്തിനാണ് വിപണനം തുടങ്ങിയത്.

ബുധനാഴ്ച രാത്രി 245.0 ദിർഹത്തിനാണ് വിപണനം അവസാനിപ്പിച്ചത്. 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് സ്വർണം ഗ്രാമിന് യഥാക്രമം 225.25 ദിർഹം, 218.0 ദിർഹം, 186.75 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. ഈ ആഴ്ച ഇതുവരെ 5.5 ദിർഹത്തിൻറെ കുറവാണ് യുഎഇയിൽ സ്വർണത്തിന് ഉണ്ടായിരിക്കുന്നത്.

സ്വർണ വിലയിൽ ഇടിവ് തുടരുന്നത് പ്രവാസികൾക്കും അനുകൂലമാണ്. കുറഞ്ഞ നിരക്കിൽ സ്വർണം വാങ്ങാൻ നല്ല സമയമാണിത്. അതേസമയം കേരളത്തിലും സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറഞ്ഞത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.

ഇതോടെ സ്വർണവില 46000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,920 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഇടിഞ്ഞിട്ടുണ്ട്. 600 രൂപയാണ് സ്വർണവിലയിൽ ഇടിവ് വന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4750 രൂപയാണ്.

വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. വിപണി വില 77 രൂപയാണ്. അതേസമയം, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177741/goldprices-continue-fall-uae-five-week-low)