---
title: "#rain | യുഎഇയില്‍ വിവിധ പ്രദേശങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത"
english_title: "#Chance #light #rain #different #parts #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177868/chance-light-rain-different-parts-uae"
published_at: "2024-01-19T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a9f0a03d571_rain.jpg"
keywords: []
---

# #rain | യുഎഇയില്‍ വിവിധ പ്രദേശങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

> **Lead Summary:** **അബുദാബി: **യുഎഇയുടെ വിവിധ മേഖലകളില്‍ വെള്ളിയാഴ്ച നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**അബുദാബി: **യുഎഇയുടെ വിവിധ മേഖലകളില്‍ വെള്ളിയാഴ്ച നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ മുതല്‍ പല ഭാഗങ്ങളിലും ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

വ്യാഴാഴ്ച മുതല്‍ വാരാന്ത്യം അവസാനിക്കുന്നത് വരെ നേരിയ മഴക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. രാവിലെ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

ചൊവ്വാഴ്ച വരെ ദുബൈയില്‍ പരമാവധി 26 ഡിഗ്രിയാണ് താപനിലയുണ്ടാകുക. കുറഞ്ഞ താപനില 18 ഡിഗ്രിയാണ്. എന്നാല്‍ അബുദാബിയില്‍ ചൊവ്വാഴ്ച വരെ കൂടിയ താപനില 25 ഡിഗ്രിയും കുറഞ്ഞത് 18 ഡിഗ്രിയുമാണ് കാലാവസ്ഥ പ്രവചിക്കപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177868/chance-light-rain-different-parts-uae)