---
title: "#violations  | പ്രവാസികളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ കൂടുതൽ പരിശോധനകൾ; കഴിഞ്ഞ വർഷം 47,023 പരിശോധനകൾ"
english_title: "#checks #detect #expatriate #violations #47,023 #tests #last #year"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/177988/checks-detect-expatriate-violations-47023-tests-last-year"
published_at: "2024-01-19T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa3cff2fc9e_violations.jpg"
keywords: []
---

# #violations  | പ്രവാസികളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ കൂടുതൽ പരിശോധനകൾ; കഴിഞ്ഞ വർഷം 47,023 പരിശോധനകൾ

> **Lead Summary:** **മനാമ: [ **നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും കഴിഞ്ഞ വർഷം 47,023 പരിശോധനകൾ നടത്തിയതായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ).

## Article Content

**മനാമ: [ **നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും കഴിഞ്ഞ വർഷം 47,023 പരിശോധനകൾ നടത്തിയതായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ).

മുൻ വർഷങ്ങളേക്കാൾ 72.17 ശതമാനം അധികം പരിശോധനകൾ കഴിഞ്ഞ വർഷം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ 94.7 ശതമാനവും തൊഴിൽ, വിസ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നവയാണെന്ന് കണ്ടെത്തി. നിയമം ലംഘിച്ച തൊഴിലാളികളെ നാടുകടത്തുന്നതിൻറെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.

202.8ശതമാനം വർധനവാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളതെന്ന് എൽഎംആർഎ ചീഫ് എക്സിക്യൂട്ടീവ് നിബ്റാസ് താലിബ് അറിയിച്ചു. നിയമലംഘകരായ തൊഴിലാളികൾക്കെതിരെ തുടർ നിയമ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/177988/checks-detect-expatriate-violations-47023-tests-last-year)