---
title: "#Kuwait | ചൂതാട്ടത്തിലേർപ്പെടുകയും മദ്യം നിർമ്മിക്കുകയും ചെയ്ത 37 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തും "
english_title: "#expatriates #indulged #gambling #manufacturing #liquor #deported #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178032/expatriates-indulged-gambling-manufacturing-liquor-deported-kuwait"
published_at: "2024-01-19T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa6524e9b47_deport.jpg"
keywords: []
---

# #Kuwait | ചൂതാട്ടത്തിലേർപ്പെടുകയും മദ്യം നിർമ്മിക്കുകയും ചെയ്ത 37 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തും 

> **Lead Summary:** **കുവൈത്ത് സിറ്റി: [ **ചൂതാട്ടത്തിലേർപ്പെടുകയും മദ്യം നിർമ്മിക്കുകയും ചെയ്ത 37 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തും. അൽ അഹ്മദി, അൽ ഫർവാനിയ ഗവർണറേറ്റുകളിൽ കുവൈത്ത് പൊലീസ് നടത്തിയ സുരക്ഷാ പരിശോധനകളിൽ ചൂതാട്ടത്തിലേർപ്പെട്ട 30 വിദേശികളാണ് പിടിയിലായത്.

## Article Content

**കുവൈത്ത് സിറ്റി: [ **ചൂതാട്ടത്തിലേർപ്പെടുകയും മദ്യം നിർമ്മിക്കുകയും ചെയ്ത 37 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തും. അൽ അഹ്മദി, അൽ ഫർവാനിയ ഗവർണറേറ്റുകളിൽ കുവൈത്ത് പൊലീസ് നടത്തിയ സുരക്ഷാ പരിശോധനകളിൽ ചൂതാട്ടത്തിലേർപ്പെട്ട 30 വിദേശികളാണ് പിടിയിലായത്.

പണം, മൊബൈൽ ഫോണുകൾ, ചൂതാട്ടത്തിനുപയോഗിച്ച സാമഗ്രികൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായവരെ നാടുകടത്തൽ വിഭാഗത്തിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം അൽ അഹ്മദിയിൽ മദ്യം നിർമ്മിച്ച ഏഴ് വിദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉൾപ്പെടെയാണ് അറസ്റ്റിലായത്.

മദ്യം നിർമ്മിക്കാനുപയോഹിച്ച ഉപകരണങ്ങൾ, 181 ബാരൽ മദ്യം, നാല് ഡിസ്റ്റിലേഷൻ ഉപകരണങ്ങൾ എന്നിവയടക്കം പിടികൂടി. അറസ്റ്റിലായവരെ നാടുകടത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറും. അതേസമയം കഴിഞ്ഞ വർഷം രാജ്യത്തെ റെസിഡൻസ്, തൊഴിൽ നിയമങ്ങൾ ലംഘിച്ച 42,000 പേരെയാണ് കുവൈത്തിൽ നിന്ന് നാടുകടത്തിയത്.

അതേസമയം അടുത്തിടെ കുവൈത്തിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച്, നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 1,470 പ്രവാസികളെ 11 ദിവസത്തിനുള്ളിൽ നാടുകടത്തിയിരുന്നു.

രാജ്യത്ത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ആഭ്യന്തര മന്ത്രാലയം ശക്തമാക്കി വരികയാണ്. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ മാത്രം ഏകദേശം 700 താമസ, തൊഴിൽ നിയമലംഘകരെ പിടികൂടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178032/expatriates-indulged-gambling-manufacturing-liquor-deported-kuwait)