---
title: "#Saudi  | ഉംറ വിസയിൽ എത്തന്നവരെല്ലാം ജൂൺ ആറിന് മുമ്പ് മടങ്ങണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം "
english_title: "#Saudi #Ministry #Hajj #Umrah #who #arrived #visa #return #before #June6"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178117/saudi-ministry-hajj-umrah-who-arrived-visa-return-before-june6"
published_at: "2024-01-20T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab39251c1c0_hajj.jpg"
keywords: []
---

# #Saudi  | ഉംറ വിസയിൽ എത്തന്നവരെല്ലാം ജൂൺ ആറിന് മുമ്പ് മടങ്ങണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം 

> **Lead Summary:** **റിയാദ്: [ **ഉംറ വിസയിൽ എത്തന്നവരെല്ലാം ജൂൺ ആറിന് മുമ്പ് മടങ്ങണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. 2024 ലെ ഹജ്ജ് സീസൺ തുടങ്ങുന്നതിന് മുമ്പായാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഈ നിയന്ത്രണം എല്ലാ വർഷവും ഹജ്ജിന് മുമ്പ് ഏർപ്പെടുത്താറുണ്ട്. ഇത് സംബന്ധിച്ച് ഉത്തരവ് എല്ലാ ഉംറ കമ്പനികൾക്കും ഏജൻസികൾക്കും മന്ത്രാലയം നൽകി.

## Article Content

**റിയാദ്: [ **ഉംറ വിസയിൽ എത്തന്നവരെല്ലാം ജൂൺ ആറിന് മുമ്പ് മടങ്ങണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. 2024 ലെ ഹജ്ജ് സീസൺ തുടങ്ങുന്നതിന് മുമ്പായാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഈ നിയന്ത്രണം എല്ലാ വർഷവും ഹജ്ജിന് മുമ്പ് ഏർപ്പെടുത്താറുണ്ട്. ഇത് സംബന്ധിച്ച് ഉത്തരവ് എല്ലാ ഉംറ കമ്പനികൾക്കും ഏജൻസികൾക്കും മന്ത്രാലയം നൽകി.

വിസയിൽ കാലാവധി ബാക്കിയുണ്ടെങ്കിലും ജൂൺ ആറിനകം മടങ്ങിയിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. മൂന്ന് മാസമാണ് സാധാരണ ഉംറ വിസകളുടെ കാലാവധി.

കാലാവധി തീർന്നിട്ടും മടങ്ങാത്തവർ‍ക്ക് പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. പുതുതായി ഉംറക്കെത്തുന്ന തീർത്ഥാടകരുടെ വിസയിൽ സൗദിയിൽ നിന്ന് മടങ്ങേണ്ട അവസാന തീയതിയുൾപ്പെടെ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്. ഹജ്ജ് സീസൺ അവസാനിച്ചതിന് ശേഷം മുഹറം ഒന്നിനാണ് പുതിയ ഉംറ തീർത്ഥാടകർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയുളളു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178117/saudi-ministry-hajj-umrah-who-arrived-visa-return-before-june6)