---
title: "#ReemabintBandar | വിദേശ നയത്തിൽ സൗദി മുൻ​ഗണന നൽകുന്നത് സമാധാനത്തിനും ക്ഷേമത്തിനും - രാജകുമാരി റീമ ബിൻത് ബന്ദർ"
english_title: "#SaudiArabia #prioritizes #peace #prosperity #foreign #policy #Princess #ReemabintBandar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178120/saudiarabia-prioritizes-peace-prosperity-foreign-policy-princess-reemabintbandar"
published_at: "2024-01-20T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab3dd357f11_princes.jpg"
keywords: []
---

# #ReemabintBandar | വിദേശ നയത്തിൽ സൗദി മുൻ​ഗണന നൽകുന്നത് സമാധാനത്തിനും ക്ഷേമത്തിനും - രാജകുമാരി റീമ ബിൻത് ബന്ദർ

> **Lead Summary:** ** ദാവോസ്: [** സൗദി അറേബ്യയുടെ വി​ദേശ നയം സമാധാനത്തിനും ക്ഷേമത്തിനും മുൻ​ഗണന നൽകുന്നതായി അമേരിക്കയിലെ സൗദി അംബാസഡർ രാജകുമാരി റീമ ബിൻത് ബന്ദർ. പശ്ചിമേഷ്യയെ സ്ഥിരതയിലേക്കും സുരക്ഷിതത്വത്തിലേക്കും നയിക്കുന്നതിൽ രാജ്യത്തിന്റെ പങ്കിനെ റീമ രാജകുമാരി എടുത്തുകാണിച്ചു.

## Article Content

** ദാവോസ്: [** സൗദി അറേബ്യയുടെ വി​ദേശ നയം സമാധാനത്തിനും ക്ഷേമത്തിനും മുൻ​ഗണന നൽകുന്നതായി അമേരിക്കയിലെ സൗദി അംബാസഡർ രാജകുമാരി റീമ ബിൻത് ബന്ദർ. പശ്ചിമേഷ്യയെ സ്ഥിരതയിലേക്കും സുരക്ഷിതത്വത്തിലേക്കും നയിക്കുന്നതിൽ രാജ്യത്തിന്റെ പങ്കിനെ റീമ രാജകുമാരി എടുത്തുകാണിച്ചു.

വേൾഡ് ഇക്കണോമിക് ഫോറം 2024 വാർഷിക യോ​ഗത്തിലാണ് റീമ ബിൻത് ബന്ദറിന്റെ പ്രതികരണം. പലസ്തീൻ ജനങ്ങൾക്ക് പിന്തുണ നൽകേണ്ടതിന്റെ പ്രാധാന്യത്തെ റീമ ഊന്നിപ്പറയുകയും ചെയ്തു. 'ഞങ്ങൾ സമാധാനം സംരക്ഷിക്കുന്നു, ക്ഷേമം, സുരക്ഷ എന്നിവക്ക് പ്രാധാന്യം നൽകുന്നു.

പലസ്തീനെ പിന്തുണക്കുന്നതിലൂടെ ഞങ്ങൾ അത് പ്രകടിപ്പിക്കുന്നു,' റീമ ബിൻത് ബന്ദർ പറഞ്ഞു. പലസ്തീനെ ഒരു രാഷ്ട്രമായി കാണുന്നതിനും അവരുടെ പരമാധികാരത്തിനും വേണ്ടി അവർ വാദിക്കുകയും ചെയ്തു. പ്രായോഗികവും ശാസ്ത്രീയവുമായ സമീപനത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ച് സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രി അദേൽ എ അൽജുബൈർ സംസാരിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ രാഷ്ട്രീയവത്കരിക്കാതെ ഗൗരവത്തോടെയും വസ്തുനിഷ്ഠമായും അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

രാജ്യത്തിന്റെ എണ്ണ ഇതര ജിഡിപിയിലെ ഗണ്യമായ വളർച്ച, സമീപകാല ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തൊഴിലില്ലായ്മ, സൗദി വിഷൻ 2030 ലൂടെ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ സൗദി സമ്പദ്‌വ്യവസ്ഥ ലോകത്തിനും രാജ്യത്തിനും സുപ്രധാനമാണെന്നും അൽജദാൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178120/saudiarabia-prioritizes-peace-prosperity-foreign-policy-princess-reemabintbandar)