---
title: "#Violation| നി​യ​മ​ലം​ഘ​നം ; അ​ബൂ​ദ​ബി​യിൽ ഫു​ഡ് ക​ഫേ അ​ട​ച്ചു​പൂട്ടി"
english_title: "#Violation #law #Foodcafe #closed #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178257/violation-law-foodcafe-closed-abudhabi"
published_at: "2024-01-20T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab9d9bdd05f_lock.jpg"
keywords: []
---

# #Violation| നി​യ​മ​ലം​ഘ​നം ; അ​ബൂ​ദ​ബി​യിൽ ഫു​ഡ് ക​ഫേ അ​ട​ച്ചു​പൂട്ടി

> **Lead Summary:** **അ​ബൂ​ദ​ബി: [**നി​ര​ന്ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ അ​ബൂ​ദ​ബി​യി​ലെ ഫു​ഡ് ക​ഫേ അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ബൂ​ദ​ബി കാ​ർ​ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി (അ​ഡാ​ഫ്‌​സ) ഉ​ത്ത​ര​വി​ട്ടു. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​​​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​യ വി​ധം വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണം വി​ള​മ്പി​യ​തി​നാ​ണ് ഹെ​ൽ​ത്തി ഡ്രീം ​ഫു​ഡ് ക​ഫേ​യു​ടെ അ​ബൂ​ദ​ബി ബ്രാ​ഞ്ച് വ​ണി​നെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തിരിക്കുന്ന​ത്.

## Article Content

**അ​ബൂ​ദ​ബി: [**നി​ര​ന്ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ അ​ബൂ​ദ​ബി​യി​ലെ ഫു​ഡ് ക​ഫേ അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ബൂ​ദ​ബി കാ​ർ​ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി (അ​ഡാ​ഫ്‌​സ) ഉ​ത്ത​ര​വി​ട്ടു. പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​രോ​​​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​യ വി​ധം വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണം വി​ള​മ്പി​യ​തി​നാ​ണ് ഹെ​ൽ​ത്തി ഡ്രീം ​ഫു​ഡ് ക​ഫേ​യു​ടെ അ​ബൂ​ദ​ബി ബ്രാ​ഞ്ച് വ​ണി​നെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തിരിക്കുന്ന​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ സ്ഥാ​പ​ന​ത്തി​നെ​തി​രെ അ​ധി​കൃ​ത​ർ മൂ​ന്നു ത​വ​ണ അ​ട​ച്ചു​പൂ​ട്ട​ൽ താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. ഇതോടൊപ്പം ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്നി​ട​ത്ത് കീ​ട​ങ്ങ​ളെ ക​ണ്ട​തോ​ടെ​യാ​ണ് സ്ഥാ​പ​നം ഉ​ട​ൻ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ഒപ്പം ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തു​വ​രെ സ്ഥാ​പ​നം തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ല്ലെ​ന്നും അ​ഡാ​ഫ്‌​സ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178257/violation-law-foodcafe-closed-abudhabi)