---
title: "ജിദ്ദ വിമാനത്താവളത്തിന് ആഗോള വ്യവസായ പുരസ്‌കാരം"
english_title: "Jeddah Airport wins Global Business Award"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/17834/jeddah-airport-wins-global-business-award"
published_at: "2021-12-26T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c81fd61b65d_global.jpg"
keywords: []
---

# ജിദ്ദ വിമാനത്താവളത്തിന് ആഗോള വ്യവസായ പുരസ്‌കാരം

> **Lead Summary:** **ജിദ്ദ:** ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ലൈന്‍ ട്രാവല്‍ ലോഞ്ചിന് ആഗോള വ്യവസായ അവാര്‍ഡ്. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ക്കുള്ള അവാര്‍ഡിനാണ് ജിദ്ദ വിമാനത്താവളത്തിലെ അല്‍ ഫുര്‍സാന്‍ ലോഞ്ചിനെ എയര്‍ലൈന്‍ പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് അസോസിയേഷന്‍ തെരഞ്ഞെടുത്തത്.

## Article Content

**ജിദ്ദ:** ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ലൈന്‍ ട്രാവല്‍ ലോഞ്ചിന് ആഗോള വ്യവസായ അവാര്‍ഡ്. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ക്കുള്ള അവാര്‍ഡിനാണ് ജിദ്ദ വിമാനത്താവളത്തിലെ അല്‍ ഫുര്‍സാന്‍ ലോഞ്ചിനെ എയര്‍ലൈന്‍ പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് അസോസിയേഷന്‍ തെരഞ്ഞെടുത്തത്.

3,500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള അല്‍ ഫുര്‍സാന്‍ ലോഞ്ച്, സ്‌കൈ ടീം എയര്‍ലൈന്‍ വിഭാഗത്തിലെ ഏറ്റവും വലിയ ലോഞ്ചായി കണക്കാക്കപ്പെടുന്നു.

ഒരേസമയം 450 പേര്‍ക്ക് ഇവിടെ സേവനം ലഭിക്കും. ഒരു ദിവസം ഏകദേശം 10,000ത്തിലധികം സഞ്ചാരികളെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. റോബോര്‍ട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാനിറ്റൈസേഷന്‍ സംവിധാനവും ഇവിടെയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/17834/jeddah-airport-wins-global-business-award)