---
title: "#AbuDhabi | യുവതികൾക്കായുള്ള എച്ച്പിവി വാക്‌സിൻ ബോധവത്കരണവുമായി അബുദബി "
english_title: "#AbuDhabi #HPV #vaccine #awareness #young #women"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178625/abudhabi-hpv-vaccine-awareness-young-women"
published_at: "2024-01-22T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae19b686ecf_vaccine.jpg"
keywords: []
---

# #AbuDhabi | യുവതികൾക്കായുള്ള എച്ച്പിവി വാക്‌സിൻ ബോധവത്കരണവുമായി അബുദബി 

> **Lead Summary:** **അബുദബി: [** ഗർഭാശയ ക്യാൻസറിന് കാരണമാകുന്ന ഹ്യൂ​മ​ൻ പാ​പി​ലോ​മ വൈ​റ​സി​നെ​തി​രാ​യ എ​ച്ച്പിവി വാ​ക്സി​ൻറെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സ്ത്രീകൾക്ക് ബോധവത്കരണവുമായി അബുദബി ആരോ​ഗ്യവകുപ്പ്.

## Article Content

**അബുദബി: [** ഗർഭാശയ ക്യാൻസറിന് കാരണമാകുന്ന ഹ്യൂ​മ​ൻ പാ​പി​ലോ​മ വൈ​റ​സി​നെ​തി​രാ​യ എ​ച്ച്പിവി വാ​ക്സി​ൻറെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സ്ത്രീകൾക്ക് ബോധവത്കരണവുമായി അബുദബി ആരോ​ഗ്യവകുപ്പ്.

ഹ്യൂമൻ പാപിലോമ വൈറസിൽ നിന്ന് സ്ത്രീകൾക്ക് എങ്ങനെ സ്വയം പരിരക്ഷ നേടാം എന്നതിനെക്കുറിച്ച് അവബോധം വളർത്തിയെടുക്കുക എന്നതാണ് ഈ ​മാ​സം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കേന്ദ്രം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

​ 13-26 വയസ് പ്രായമുള്ള യുവതികളോട് വിവാഹത്തിന് ഏതാനും വർഷങ്ങൾക്ക് മുമ്പ് വാക്സിൻ എടുക്കണമെന്ന് എഡിപിസി ആവശ്യപ്പെട്ടു. ‍​ഗർഭാശയ ക്യാൻസറിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിൻ്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി കേന്ദ്രം സമഗ്ര ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കൂടാതെ സ്കൂ​ളു​ക​ളി​ൽ ശി​ൽ​പ​ശാ​ല​ക​ളും കേ​ന്ദ്രം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178625/abudhabi-hpv-vaccine-awareness-young-women)