---
title: "പ്രവാസി മലയാളി ഡ്രൈവർ ഹൃദയാഘാതം മൂലം മരണപ്പെട്ടു"
english_title: "Expatriate Malayalee driver dies of heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/17874/expatriate-malayalee-driver-dies-of-heart-attack"
published_at: "2021-12-26T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c8721b80520_DEATH.jpg"
keywords: []
---

# പ്രവാസി മലയാളി ഡ്രൈവർ ഹൃദയാഘാതം മൂലം മരണപ്പെട്ടു

> **Lead Summary:** **റിയാദ്:** മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്‍ദുൽബാരി സഖാഫി ആണ് മരിച്ചത്.

## Article Content

**റിയാദ്:** മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം താനാളൂർ സ്വദേശി തേക്കുംകാട്ടിൽ അബ്‍ദുൽബാരി സഖാഫി ആണ് മരിച്ചത്.

എട്ടു വർഷമായി റിയാദിലെ ബദിയ ഡിസ്ട്രിക്ട്രിൽ ഹൗസ് ഡ്രൈവറായി ജോലി ചെയുകയായിരുന്നു. കഴിഞ്ഞ മൂന്നര വർഷമായി നാട്ടിൽ പോയിട്ടില്ല.

മാതാവ്: കതിയകുട്ടി, ഭാര്യ: റഹ്മത്, മക്കൾ: ഫാത്തിമ ബരീറ, അബ്‍ദുൽബാസിത്. സഹോദരങ്ങൾ: അബ്‍ദുറഹ്മാൻ (റിയാദ്), അബുബക്കർ (ഒമാൻ), സുലൈമാൻ, ജമാൽ (ഇരുവരും യുഎഇ).

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി റിയാദ് ഐ.സി.എഫ് ഭാരവാഹികളായ ഇബ്രാഹിം കരീം, അബ്‍ദുറസാഖ് വയൽക്കര, അബ്ദുൽ മജീദ്‌ താനാളൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/17874/expatriate-malayalee-driver-dies-of-heart-attack)