---
title: "#foundbody | ദുബൈയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി  "
english_title: "#body #Malayali #who #missing #Dubai #few #days #ago #found #buried #Sharjah."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178780/body-malayali-who-missing-dubai-few-days-ago-found-buried-sharjah"
published_at: "2024-01-23T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af27fa1ed61_death.jpg"
keywords: []
---

# #foundbody | ദുബൈയിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി  

> **Lead Summary:** **ദുബൈ:** ദിവസങ്ങൾക്ക്​ മുമ്പ്​ ദുബൈയിൽ കാണാതായ മലയാളിയുടെ മൃതദേഹം ഷാർജയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.

## Article Content

**ദുബൈ:** ദിവസങ്ങൾക്ക്​ മുമ്പ്​ ദുബൈയിൽ കാണാതായ മലയാളിയുടെ മൃതദേഹം ഷാർജയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം കള്ളയം സ്വദേശി അനിൽ കുമാർ വിൻസന്‍റ്​ (59) ആണ്​ മരിച്ചത്​. ദുബൈ റാസൽ ഖോറിലുള്ള സ്വകാര്യ കമ്പനിയിൽ പബ്ലിക്​ റിലേഷൻസ് ഓഫിസറായി ജോലിചെയ്തുവരുകയായിരുന്നു.

ഈ മാസം രണ്ടാം തീയതി മുതൽ​ ഇദ്ദേഹത്തെ കാണാനില്ലെന്ന്​ കാണിച്ച്​ ബന്ധുക്കൾ ദുബൈയിലെ റഫ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയായിരുന്നു​.

തുടർന്ന്​ റാസൽ ഖോർ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ മൃതദേഹം ഷാർജയിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്​.

കവർച്ചക്കിടെ നടന്ന കൊലപാതകമാണെന്നാണ്​ സൂചന. സംഭവത്തിൽ രണ്ടു​പേർ അറസ്റ്റിലായതായും സൂചനയുണ്ട്​. ഭാര്യ: ബ്രിജില അനിൽകുമാർ. പിതാവ്​: വിൻസന്‍റ്​. മാതാവ്​: റീത്ത. മകൻ: ബിബിൻ അനിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178780/body-malayali-who-missing-dubai-few-days-ago-found-buried-sharjah)