---
title: "#death | ഹൃദയാഘാതം ; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#heartattack #Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178971/heartattack-expatriate-malayali-passedaway-bahrain"
published_at: "2024-01-23T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afd46974be3_death_bahrain.jpg"
keywords: []
---

# #death | ഹൃദയാഘാതം ; പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ:[ **തിരുവനന്തപുരം പൂവാർ സ്വദേശി ഹൃദയാഘാതത്തെതുടർന്ന് ബഹ്റൈനിൽ അന്തരിച്ചു. പൂവാർ ജുമാ മസ്ജിദിന് സമീപം ചെറിയ പനവിളാകം മൈക് ഹൗസിൽ മുഹമ്മദ് നൂഹ് മകന്‍ താജുദ്ദീൻ ആണ് മരിച്ചത്.

## Article Content

**മനാമ:[ **തിരുവനന്തപുരം പൂവാർ സ്വദേശി ഹൃദയാഘാതത്തെതുടർന്ന് ബഹ്റൈനിൽ അന്തരിച്ചു. പൂവാർ ജുമാ മസ്ജിദിന് സമീപം ചെറിയ പനവിളാകം മൈക് ഹൗസിൽ മുഹമ്മദ് നൂഹ് മകന്‍ താജുദ്ദീൻ ആണ് മരിച്ചത്.

യൂണിവേഴ്സൽ ലൈറ്റിംഗ് കമ്പനിയിൽ സെയിൽസ്മാനായി ജോലിചെയ്തു വരികയായിരുന്നു. ഭാര്യ സബ്നത്ത് ബഹ്റൈനിലുണ്ട്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178971/heartattack-expatriate-malayali-passedaway-bahrain)