---
title: "#death | ഉംറ തീർഥാടക മദീനയിൽ അന്തരിച്ചു"
english_title: "#Umrah #pilgrim #died #Madinah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/178998/umrah-pilgrim-died-madinah"
published_at: "2024-01-23T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aff0e0d0283_death.jpg"
keywords: []
---

# #death | ഉംറ തീർഥാടക മദീനയിൽ അന്തരിച്ചു

> **Lead Summary:** **മദീന: **ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി മദീനയിൽ അന്തരിച്ചു. വളവന്നൂർ കരുവാത്തുകുന്ന് സ്വദേശിനി നടുവിൽത്തൊട്ടി ഖദീജയാണ് മരിച്ചത്.

## Article Content

**മദീന: **ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി മദീനയിൽ അന്തരിച്ചു. വളവന്നൂർ കരുവാത്തുകുന്ന് സ്വദേശിനി നടുവിൽത്തൊട്ടി ഖദീജയാണ് മരിച്ചത്.

ഭർത്താവിനും മകനുമൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയതായിരുന്നു. ഉംറ നിർവഹിച്ച ശേഷം ഞായറാഴ്ച രാത്രി മദീനയിൽ എത്തിയ ഇവർ ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ചത്.

മദീന സന്ദർശനം പൂർത്തിയാക്കി നാളെ ഉച്ചയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

ഭർത്താവ്: കുഞ്ഞിക്കമ്മു പാതിക്കൽ. മക്കൾ: ലത്തീഫ്, ഷഫീഖ്, റസീന, ഫമീന, മരുമക്കൾ: ഷറഫുദ്ദീൻ, റാഫി, സബിത ഫാരിഷ, ഹാമിദ ഷെറിൻ.

മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാനന്തര നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി ഉംറ ഗ്രൂപ്പ് അമീർ ഷറഫുദ്ദീൻ റഹ്മാനി, സാമൂഹിക പ്രവർത്തകരായ ഷഫീഖ്, ബഷീർ വാഴക്കാട് എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/178998/umrah-pilgrim-died-madinah)