---
title: " ചൂടുവെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ പ്രവാസി മലയാളി മരിച്ചു"
english_title: "An expatriate Keralite died due to hot water falling on his body"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/17937/an-expatriate-keralite-died-due-to-hot-water-falling-on-his-body"
published_at: "2021-12-27T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c94d5e0058c_death.jpg"
keywords: []
---

#  ചൂടുവെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **അബുദാബി: **യുഎഇയിലെ ജോലി സ്ഥലത്തുവെച്ച് ചൂടുവെള്ളം ശരീരത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു . മലപ്പുറം തിരൂര്‍ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടന്‍ സൈതലവി ആണ് മരിച്ചത്.

## Article Content

**അബുദാബി: **യുഎഇയിലെ ജോലി സ്ഥലത്തുവെച്ച് ചൂടുവെള്ളം ശരീരത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു . മലപ്പുറം തിരൂര്‍ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടന്‍ സൈതലവി ആണ് മരിച്ചത്.

അബുദാബിയിലെ പവര്‍ സ്റ്റേഷനില്‍ ജോലി ചെയ്‍തിരുന്ന സൈതലവിക്ക് ഇക്കഴിഞ്ഞ 21-ാം തീയ്യതിയായിരുന്നു ഗുരുതരമായി പൊള്ളിലേറ്റത്.

പവര്‍ സ്റ്റേഷനിലെ വാട്ടര്‍ ഹീറ്ററിലെ തിളച്ച വെള്ളം ശരീരത്തില്‍ വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്‍ചയായിരുന്നു അന്ത്യം. പരേതനായ കോറാടന്‍ മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്.

ഭാര്യ - ഷംസിയ. മക്കള്‍ - മുഹമ്മദ് സലീക്ക്, ഫസ്‍ന, സന. ഇപ്പോള്‍ ബനിയാസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/17937/an-expatriate-keralite-died-due-to-hot-water-falling-on-his-body)