---
title: "#heartattack | ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി സൗദിയിൽ മരിച്ചു "
english_title: "#heartattack #native #Thiruvananthapuram #died #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179457/heartattack-native-thiruvananthapuram-died-saudi"
published_at: "2024-01-25T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b2597acac77_frc.jpg"
keywords: []
---

# #heartattack | ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി സൗദിയിൽ മരിച്ചു 

> **Lead Summary:** **ബുറൈദ: [** അസുഖബാധിതനായി ഉനൈസ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മരിച്ചു.

## Article Content

**ബുറൈദ: [** അസുഖബാധിതനായി ഉനൈസ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മരിച്ചു.

തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാൻകുഴി നവാസ് മൻസിലിൽ നസീമിന്റെ മകൻ സമീറാണ് (31) ബുധനാഴ്ച രാത്രി മരിച്ചത്. ഒരുവർഷത്തിലധികമായി അൽ ഖസീമിലെത്തിയിട്ട്.

അവിവാഹിതനാണ്. മാതാവ് : റഷീദ ബീവി. സഹോദരങ്ങൾ : നൗഷാദ് , നവാസ് (ഇരുവരും റിയാദ്). വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം മൃതദേഹം ഇവിടെ ഖബറടക്കും. രേഖകൾ ശരിപ്പെടുത്താൻ കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179457/heartattack-native-thiruvananthapuram-died-saudi)