---
title: "#death | ഹൃദയാഘാതം;  പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു "
english_title: "#heartattack #Expatriate #Malayali #passedaway #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179492/heartattack-expatriate-malayali-passedaway-riyadh"
published_at: "2024-01-25T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b27986ac58b_death.jpg"
keywords: []
---

# #death | ഹൃദയാഘാതം;  പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: **ഹൃദയാഘാതം മൂലം മലയാളി റിയാദിലെ തുമാമയിൽ അന്തരിച്ചു. എറണാകുളം ഉദ്യോഗമണ്ഡൽ ഏലൂർ വടക്കുംഭാഗം ആലിയം വീട്ടിൽ അബ്ദുൽ ഖാദർ (നാസി-52) ആണ് മരിച്ചത്.

## Article Content

**റിയാദ്: **ഹൃദയാഘാതം മൂലം മലയാളി റിയാദിലെ തുമാമയിൽ അന്തരിച്ചു. എറണാകുളം ഉദ്യോഗമണ്ഡൽ ഏലൂർ വടക്കുംഭാഗം ആലിയം വീട്ടിൽ അബ്ദുൽ ഖാദർ (നാസി-52) ആണ് മരിച്ചത്.

തുമാമയിൽ തബാറ്റ് എന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

പിതാവ്: എ.കെ. ഇബ്രാഹിം. മാതാവ്: പാത്തുമ്മ. ഭാര്യ: സജന. മക്കൾ: മുഹമ്മദ് ആദിൽ, മുഹമ്മദ് അഷ്ലിൻ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, അലി ആലുവ, നൗഷാദ് ആലുവ, ഡൊമിനക് സാവിയോ, സലാം പെരുമ്പാവൂർ, ഹർഷാദ് ആലുവ, ഷാജി പരീത് എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179492/heartattack-expatriate-malayali-passedaway-riyadh)