---
title: "#accident |  സൗദിയിൽ വാഹനാപകടം; കണ്ണൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം "
english_title: "#Malayali #youth #died  #accident #SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179633/malayali-youth-died-accident-saudiarabia"
published_at: "2024-01-26T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b351e732776_death.jpg"
keywords: []
---

# #accident |  സൗദിയിൽ വാഹനാപകടം; കണ്ണൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം 

> **Lead Summary:** **റിയാദ്: **സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽറൈനിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ ഇരിട്ടി സ്വദേശി പുതുശേരി ഹൗസിൽ പുഷ്പരാജിന്‍റെ മകൻ വിപിൻ ആണ് മരിച്ചത്.

## Article Content

**റിയാദ്: **സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽറൈനിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ ഇരിട്ടി സ്വദേശി പുതുശേരി ഹൗസിൽ പുഷ്പരാജിന്‍റെ മകൻ വിപിൻ ആണ് മരിച്ചത്.

ബുറൈദയിൽ ഷിൻഡ്‌ലെർ ലിഫ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു. ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആയ ഭാര്യ ആതിരയെ താമസസ്ഥലത്താക്കി തിരികെ വരുമ്പോഴായിരുന്നു അപകടം.

നടപടി ക്രമണങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാൻ ജീവകാരുണ്യ പ്രവർത്തകൻ സിദ്ധിക്ക് തൂവൂർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179633/malayali-youth-died-accident-saudiarabia)