---
title: "#fire|ഷാർജയിൽ അപ്പാർട്​മെന്‍റിൽ തീപിടിത്തം; പിതാവും മകളും മരിച്ചു"
english_title: "#Fire #apartment #Sharjah #Father #daughter #dead"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179636/fire-in-apartment-in-sharjah-father-and-daughter-are-dead"
published_at: "2024-01-26T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3541167457_fife.jpg"
keywords: []
---

# #fire|ഷാർജയിൽ അപ്പാർട്​മെന്‍റിൽ തീപിടിത്തം; പിതാവും മകളും മരിച്ചു

> **Lead Summary:** **ഷാ​ർ​ജ: [**വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​മി​റേ​റ്റി​ലെ മു​വൈ​ല​യി​ൽ അ​പ്പാ​ർ​ട്​​മെ​ന്‍റ്​ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട്​ മ​ര​ണം. പാ​കി​സ്താ​ൻ സ്വ​ദേ​ശി​യും 11വ​യ​സ്സു​കാ​രി​യാ​യ മ​ക​ളു​മാ​ണ്​ മ​രി​ച്ചിരിക്കുന്ന​ത്. സം​ഭ​വ​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ ഭാ​ര്യ​ക്കും മ​റ്റു ര​ണ്ടു മ​ക്ക​ൾ​ക്കും പ​രി​ക്കേൽക്കുകയും ചെയ്തു . പു​ക ശ്വ​സി​ച്ചാ​ണ്​ മ​രി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

## Article Content

**ഷാ​ർ​ജ: [**വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​മി​റേ​റ്റി​ലെ മു​വൈ​ല​യി​ൽ അ​പ്പാ​ർ​ട്​​മെ​ന്‍റ്​ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട്​ മ​ര​ണം. പാ​കി​സ്താ​ൻ സ്വ​ദേ​ശി​യും 11വ​യ​സ്സു​കാ​രി​യാ​യ മ​ക​ളു​മാ​ണ്​ മ​രി​ച്ചിരിക്കുന്ന​ത്. സം​ഭ​വ​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ ഭാ​ര്യ​ക്കും മ​റ്റു ര​ണ്ടു മ​ക്ക​ൾ​ക്കും പ​രി​ക്കേൽക്കുകയും ചെയ്തു . പു​ക ശ്വ​സി​ച്ചാ​ണ്​ മ​രി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഭാ​ര്യ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ അ​ൽ ഖാ​സി​മി ആ​ശു​പ​ത്രി​യി​ലെ ഐ.​സി.​യു​വി​ലാ​ണ്. ഒ​മ്പ​തും അ​ഞ്ചും വ​യ​സ്സു​ള്ള കു​ട്ടി​ക​ളും ചി​കി​ത്സ​യി​ലാ​ണ്. കെ​ട്ടി​ട​ത്തി​ന്റെ മൂ​ന്നാം നി​ല​യി​ലെ അ​പ്പാ​ർ​ട്​​മെ​ന്‍റി​ലാ​ണ്​ തീ​പി​ടിത്ത​മു​ണ്ടായത്. കെ​ട്ടി​ട​ത്തി​ലെ മ​റ്റു താ​മ​സ​ക്കാ​രെ ഉ​ട​ൻ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ 2.08നാ​ണ്​​ തീ​പി​ടിത്തം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

മി​നി​റ്റു​ക​ൾ​ക്ക​കം സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭിക്കുകയും ചെയ്തു. തീ​പി​ടിത്ത​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​ക​യാ​ണ്. നാ​ഷ​ന​ൽ ആം​ബു​ല​ൻ​സ്​ ടീ​മും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​പ്പാ​ർ​ട്​​മെ​ന്‍റി​ൽ ഫോ​റ​ൻ​സി​ക്​ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

തീ​പി​ടി​ത്തം ര​ണ്ടു മി​നി​റ്റു​ക​ൾ​ക്ക​കം അ​ണ​യ്ക്കാ​ൻ സാ​ധി​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. കെ​ട്ടി​ടം പൂ​ർ​ണ​മാ​യും പൊ​ലീ​സ്​ സീ​ൽ ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ശ്ര​ദ്ധി​ക്കു​ന്ന​തി​ന്​ ഷാ​ർ​ജ സോ​ഷ്യ​ൽ സ​ർ​വി​സ്​ വ​കു​പ്പി​ലെ ചൈ​ൽ​ഡ്​ ആ​ൻ​ഡ്​ ഫാ​മി​ലി പ്രൊ​ട്ട​ക്ഷ​ൻ സെ​ന്‍റ​ർ പ്ര​തി​നി​ധി​ക​ളും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179636/fire-in-apartment-in-sharjah-father-and-daughter-are-dead)