---
title: "#fire | കുവൈത്തിൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു; ഒരാൾ മരി​ച്ചു"
english_title: "#fire #brokeout #building #Kuwait #One #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179647/fire-brokeout-building-kuwait-one-died"
published_at: "2024-01-26T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b358a13bcbe_fire_kuwait.jpg"
keywords: []
---

# #fire | കുവൈത്തിൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു; ഒരാൾ മരി​ച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[ **മൈ​ദാ​ൻ ഹ​വ​ല്ലി​യി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. സംഭവത്തിൽ ഒ​രാ​ൾ മരി​ച്ചു​. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ലെ അ​ഞ്ചാം നി​ല​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. സാ​ൽ​മി​യ, ഹ​വ​ല്ലി, അ​ൽ ഹി​ലാ​ലി സെ​ന്റ​റു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി താ​മ​സ​ക്കാ​രെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി:[ **മൈ​ദാ​ൻ ഹ​വ​ല്ലി​യി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. സംഭവത്തിൽ ഒ​രാ​ൾ മരി​ച്ചു​. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ലെ അ​ഞ്ചാം നി​ല​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. സാ​ൽ​മി​യ, ഹ​വ​ല്ലി, അ​ൽ ഹി​ലാ​ലി സെ​ന്റ​റു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി താ​മ​സ​ക്കാ​രെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു.

എ​ന്നാ​ൽ ഒ​രാ​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​ത് വൈ​കാ​തെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കിയതാ​യി അ​ഗ്നി​ശ​മ​ന സേ​നാ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ കെ​ട്ടി​ട​ത്തി​ൽ വ​ലി​യ നാ​ശ​ന​ഷ​ടം ഉ​ണ്ടാ​യി. തീ​പി​ടി​ത്ത​ത്തി​ൽ നി​ന്ന് ജീ​വ​നും സ്വ​ത്തു​ക്ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ്ര​തി​രോ​ധ മാ​ർ​ഗ്ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ ഉ​ണ​ർ​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179647/fire-brokeout-building-kuwait-one-died)