---
title: "#cybersecurity |മലയാളിക്ക് അപൂര്‍വ്വ നേട്ടം; ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ സൈബര്‍ സെക്യൂരിറ്റി സമിതി ചെയര്‍മാനായി സുഹൈര്‍"
english_title: "#Rare #achievement #Malayali #Zuhair #becomes #Chairman #CyberSecurity #Committee #Dubai #Chamber #Commerce"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179717/rare-achievement-malayali-zuhair-becomes-chairman-cybersecurity-committee-dubai-chamber-commerce"
published_at: "2024-01-26T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b38c747c9de_suhair.jpg"
keywords: []
---

# #cybersecurity |മലയാളിക്ക് അപൂര്‍വ്വ നേട്ടം; ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ സൈബര്‍ സെക്യൂരിറ്റി സമിതി ചെയര്‍മാനായി സുഹൈര്‍

> **Lead Summary:** **ദുബൈ: **ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ച സൈബര്‍ സെക്യൂരിറ്റി സമിതിയുടെ ആദ്യ ചെയര്‍മാനായി മലയാളിയെ തെരഞ്ഞെടുത്തു.

## Article Content

**ദുബൈ: **ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ച സൈബര്‍ സെക്യൂരിറ്റി സമിതിയുടെ ആദ്യ ചെയര്‍മാനായി മലയാളിയെ തെരഞ്ഞെടുത്തു.

കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശി സുഹൈറിനാണ് അപൂര്‍വ്വ നേട്ടം. വി​വി​ധ സൈ​ബ​ർ സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ളെ​യും വി​ദ​ഗ്ധ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് നടത്തിയത്.

സൈബര്‍ സുരക്ഷ ശക്തമാക്കുക, സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദുബൈ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നീ ലക്ഷ്യത്തോടെ തുടങ്ങിയ ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ചതാണ് ഈ സമിതി.

ദുബായിലും കോഴിക്കോടുമായി പ്രവർത്തിക്കുന്ന ‘വേറ്റിൽകോർപ്പ്’ എന്ന സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമാണ് സുഹൈർ.

2018ലാണ് വാ​റ്റി​ൽ​കോ​ർ​പ് സ്ഥാപിച്ചത്. അ​ഡ്നോ​ക്, അ​ബൂ​ദ​ബി നാ​ഷ​ണ​ൽ ഹോ​ട്ട​ൽ​സ്, എ​മി​രേ​റ്റ്സ് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, ഓ​റ​ഞ്ച് മൊ​ബൈ​ൽ​സ്, കു​ക്കി​യെ​സ്, ടൊ​യോ​ട്ട തു​ട​ങ്ങി പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വാ​റ്റി​ൽ​കോ​ർ​പ് സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179717/rare-achievement-malayali-zuhair-becomes-chairman-cybersecurity-committee-dubai-chamber-commerce)