---
title: "death | മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക മക്കയിൽ മരിച്ചു  "
english_title: " #Malappuram #perform #Umrah #died #Makkah #heartattack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179934/malappuram-perform-umrah-died-makkah-heartattack"
published_at: "2024-01-27T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4d4aebf7e2_death.jpg"
keywords: []
---

# death | മലപ്പുറം സ്വദേശിനിയായ ഉംറ തീർഥാടക മക്കയിൽ മരിച്ചു  

> **Lead Summary:** **മക്ക: **ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു.

## Article Content

**മക്ക: **ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു.

ഓമച്ചപ്പുഴ സ്വദേശിനി പാത്തുകുട്ടി (57) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു.

പിതാവ്: പരേതനായ വടുതല മമ്മുതു മാലായി, ഭർത്താവ്: മൊയ്തീൻ വേങ്ങര, മക്കൾ: മൻസൂർ, മുംതാസ്, സഹോദരങ്ങൾ: ഹംസക്കുട്ടി ഹാജി, മുഹമ്മദ്‌ക്കുട്ടി ഹാജി, സിദ്ദീഖ്, ഇസ്മാഈൽ, ബീക്കുട്ടി, സുബൈദ, ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച സുബ്‌ഹ് നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി.

നടപടികൾ പൂർത്തിയാക്കാൻ മക്ക ഐ.സി.എഫ് ഭാരവാഹികളായ റഷീദ് അസ്ഹരി, ജമാൽ കക്കാട്, ഹുസൈൻ കൊടിഞ്ഞി തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179934/malappuram-perform-umrah-died-makkah-heartattack)