---
title: "#death | ചികിത്സക്ക്​ നാട്ടിൽ പോയ മലയാളി യുവ എൻജിനീയർ അന്തരിച്ചു "
english_title: "#young #malayali #engineer #who #returned #home #medical #treatment #passed #away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/179998/young-malayali-engineer-who-returned-home-medical-treatment-passed-away"
published_at: "2024-01-27T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b51b1e71293_gcc.jpg"
keywords: []
---

# #death | ചികിത്സക്ക്​ നാട്ടിൽ പോയ മലയാളി യുവ എൻജിനീയർ അന്തരിച്ചു 

> **Lead Summary:** **ദമ്മാം:** ചികിത്സക്കായി നാട്ടിൽ പോയ മലയാളി യുവ എൻജിനീയർ അന്തരിച്ചു.

## Article Content

**ദമ്മാം:** ചികിത്സക്കായി നാട്ടിൽ പോയ മലയാളി യുവ എൻജിനീയർ അന്തരിച്ചു.

ദമ്മാമിൽ ഇറാം ഗ്രൂപ് ഓഫ് കമ്പനിയുടെ ഓറിയോൺഡ്ജ് എന്ന സ്ഥാപനത്തിൽ ഇൻഫോർമേഷൻ ടെക്‌നോളജി എൻജിനീയറായ കോഴിക്കോട് മുല്ലാൻറകത്ത് പുതിയ പുരയിൽ അബ്​ദുൽ ഗഫൂറിനെറ മകൻ പർവീൻ ഹസൻ (33) ആണ് മരിച്ചത്.

ഇറാമിൽ സീനിയർ ഡെവലപ്പർ, കോ-ആർക്കിടെക്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. അഞ്ചു മാസം മുമ്പ് അസുഖ ബാധയെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയി.

ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് മരണം. മൃതദേഹം കോഴിക്കോട് കണ്ണമ്പറമ്പ് ഖബറിസ്ഥാനിൽ ഖബറടക്കി. ഭാര്യ: സിദ്ര. മകൻ: ഫൈസാൻ. സഹോദരങ്ങൾ: ഫാത്തിമത്ത് മൗസിം, ഫൗസൽ ഹസ്സൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/179998/young-malayali-engineer-who-returned-home-medical-treatment-passed-away)