---
title: "#accident |  വാഹനാപകടം ; മക്കയിൽ പ്രവാസി മലയാളി അന്തരിച്ചു"
english_title: "#accident #Expatriate #Malayali #died #Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180160/accident-expatriate-malayali-died-makkah"
published_at: "2024-01-28T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b62312d949a_makka.jpg"
keywords: []
---

# #accident |  വാഹനാപകടം ; മക്കയിൽ പ്രവാസി മലയാളി അന്തരിച്ചു

> **Lead Summary:** **റിയാദ്:[ **മക്കയിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി അന്തരിച്ചു . മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ സ്വ​ദേശി സഫ്വാൻ ആണ് മരിച്ചത്. മക്കയിലെ സയാദിലാണ് അപകടം നടന്നത്. ഒപ്പം സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് ​പരിക്കേറ്റു.

## Article Content

**റിയാദ്:[ **മക്കയിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി അന്തരിച്ചു . മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ സ്വ​ദേശി സഫ്വാൻ ആണ് മരിച്ചത്. മക്കയിലെ സയാദിലാണ് അപകടം നടന്നത്. ഒപ്പം സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് ​പരിക്കേറ്റു.

പരിക്കേറ്റയാൾ മക്കയിലെ അൽ നൂർ ആശുപത്രിയിൽ ചികിത്സയിലാണ്. മക്കയിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സഫ്വാൻ. ഭാര്യ : ഹന്ന. ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ഒട്ടുമ്മലിന്റെ സഹോദര പുത്രനാണ് മരിച്ച സഫ്വാൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180160/accident-expatriate-malayali-died-makkah)