---
title: "#Tramadoltablets |ടവലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് 234,000 ട്രമഡോള്‍ ഗുളികകള്‍"
english_title: "#Dubai #Customs #seizes #234,000 #Tramadol #pills #hidden #towels"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180225/dubai-customs-seizes-234000-tramadol-pills-hidden-towels"
published_at: "2024-01-28T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b672339183e_gulika.jpg"
keywords: []
---

# #Tramadoltablets |ടവലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് 234,000 ട്രമഡോള്‍ ഗുളികകള്‍

> **Lead Summary:** **ദുബൈ: **ടവലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 234,000 ട്രമഡോള്‍ ഗുളികകള്‍ പിടിച്ചെടുത്ത് ദുബൈ കസ്റ്റംസ്.

## Article Content

**ദുബൈ: **ടവലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 234,000 ട്രമഡോള്‍ ഗുളികകള്‍ പിടിച്ചെടുത്ത് ദുബൈ കസ്റ്റംസ്.

ടവല്‍ ഷിപ്പ്മെന്‍റിലൊളിപ്പിച്ചാണ് ഗുളികകള്‍ കടത്താന്‍ ശ്രമിച്ചത്. ജബല്‍ അലി സീ കസ്റ്റംസ് സെന്‍റര്‍ ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ ഗുളികകള്‍ കണ്ടെത്തിയത്.

ഉദ്യോഗസ്ഥര്‍ നടത്തുന്ന മാന്വല്‍ ഇന്‍സ്പെക്ഷന്‍, എക്സ്റേ പരിശോധന, കെ9 ഡോഗ് യൂണിറ്റ്സ് എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് പരിശോധനകള്‍ നടത്തുന്നത്.

ഉദ്യോഗസ്ഥരുടെ കഴിവിനെയും ആത്മാര്‍ത്ഥതയെയും ദുബൈ കസ്റ്റംസ് ഡയറക്ടര്‍ ജനറലും കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍സ് കോര്‍പ്പറേഷന്‍ സിഇഒയുമായ അഹ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180225/dubai-customs-seizes-234000-tramadol-pills-hidden-towels)