---
title: "#dead | ഉംറ തീർഥാടക മദീനയിൽ അന്തരിച്ചു"
english_title: "#Umrah #pilgrim #died #Madinah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180263/umrah-pilgrim-died-madinah"
published_at: "2024-01-29T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b70adda1e83_dead.jpg"
keywords: []
---

# #dead | ഉംറ തീർഥാടക മദീനയിൽ അന്തരിച്ചു

> **Lead Summary:** **മദീന: [**സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മദീനയിൽ അന്തരിച്ചു . ചെറുപ്പുളശ്ശേരി എലിയാപറ്റ സ്വദേശിനി കൂടമംഗലം ബീവിക്കുട്ടി ആണ് മരിച്ചത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു.

## Article Content

**മദീന: [**സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് സ്വദേശിനി മദീനയിൽ അന്തരിച്ചു . ചെറുപ്പുളശ്ശേരി എലിയാപറ്റ സ്വദേശിനി കൂടമംഗലം ബീവിക്കുട്ടി ആണ് മരിച്ചത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഉടൻ മരിക്കുകയായിരുന്നു.മരണസമയത്ത് മക്കൾ കൂടെയുണ്ടായിരുന്നു.

ഭർത്താവ്: പരേതനായ അലവി, മക്കൾ: ആസിയ, ഹംസ, നഫീസ, സുഹറ, ഖദീജ. മരണാന്തര നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കും. നിയമ സഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫയർ വിങ് കോർഡിനേറ്റർ ഷഫീഖ്‌ മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180263/umrah-pilgrim-died-madinah)