---
title: "മയക്കുമരുന്നുമായി നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തു"
english_title: "Four expatriates arrested for drug possession"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/18031/four-expatriates-arrested-for-drug-possession"
published_at: "2021-12-27T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9d396ed11a_arrest.jpg"
keywords: []
---

# മയക്കുമരുന്നുമായി നാല് പ്രവാസികളെ അറസ്റ്റ് ചെയ്‍തു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ മയക്കുമരുന്നുമായി നാല് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി. അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ മയക്കുമരുന്നുമായി നാല് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി. അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.

ഓരോരുത്തരും സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വ്യാപക അന്വേഷണം നടത്തുകയായിരുന്നു.

ലഹരിമരുന്ന് മാഫിയയിലെ കണ്ണികളുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി. വിവരങ്ങള്‍ സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവരുടെ താമസ സ്ഥലങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും കണ്ടെടുത്തത്. ഒരു ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/18031/four-expatriates-arrested-for-drug-possession)