---
title: "#Hajj | ഹജ്ജിനെത്തുന്ന തീർത്ഥാടകർക്കായി മക്കയിൽ അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കും"
english_title: "#buildings #rooms #licensed #Mecca #Hajj #pilgrims"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180318/buildings-rooms-licensed-mecca-hajj-pilgrims"
published_at: "2024-01-29T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b73893b9d32_hajj.jpg"
keywords: []
---

# #Hajj | ഹജ്ജിനെത്തുന്ന തീർത്ഥാടകർക്കായി മക്കയിൽ അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കും

> **Lead Summary:** **മക്ക: [** ഈ വർഷം ഹജ്ജിനെത്തുന്ന തീർത്ഥാടകർക്കായി മക്കയിൽ അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കാൻ ന​ഗരസഭ ലക്ഷ്യമിടുന്നുവെന്ന് വക്താവ് ഉസാമ സൈത്തൂന്നി. ഏകദേശം രണ്ട് മില്യൺ തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടങ്ങളാണ് അനുവദിക്കുന്നത്.

## Article Content

**മക്ക: [** ഈ വർഷം ഹജ്ജിനെത്തുന്ന തീർത്ഥാടകർക്കായി മക്കയിൽ അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കാൻ ന​ഗരസഭ ലക്ഷ്യമിടുന്നുവെന്ന് വക്താവ് ഉസാമ സൈത്തൂന്നി. ഏകദേശം രണ്ട് മില്യൺ തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടങ്ങളാണ് അനുവദിക്കുന്നത്.

ഇതിനോടകം തന്നെ 1000 കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകി കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ഉസാമ സൈത്തൂന്നി പറഞ്ഞു. കഴിഞ്ഞ വർഷം ഏകദേശം 1.8 ദശലക്ഷം പേരാണ് ഹജ്ജ് നിർവ്വഹിക്കാനെത്തിയത്.

ഹജ്ജ് തീർഥാടകർക്ക് താമസസൗകര്യം നൽകാൻ ആഗ്രഹിക്കുന്ന കെട്ടിട ഉടമകളിൽ നിന്ന് ലൈസൻസ് അപേക്ഷകൾ വർധിച്ചുവരികയാണ്. റജബ് മാസം അവസാനം വരെ കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകുമെന്നും ഉസാമ സൈത്തൂനി പറഞ്ഞു.

അതേസമയം ജൂണിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ ഹജ്ജിനുള്ള തയ്യാറെടുപ്പുകൾ സൗദി അറേബ്യ ആരംഭിച്ചു. ഈ മാസം ആദ്യം അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങി. വരാനിരിക്കുന്ന ഹജ്ജിനുള്ള നിയമങ്ങളും നിബന്ധനകളും സൗദി അധികൃതർ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180318/buildings-rooms-licensed-mecca-hajj-pilgrims)