---
title: "#SanjaySudhir | അബുദബി ക്ഷേത്രവും ഐഐടി ക്യാമ്പസും ഇന്ത്യ-യുഎഇ ബന്ധത്തിൻ്റെ ശ്രദ്ധേയമായ നേട്ടം - സഞ്ജയ് സുധീർ "
english_title: "#AbuDhabi #temple #IIT #campus #notable #achievement #India #UAE #ties #SanjaySudhir"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180337/abudhabi-temple-iit-campus-notable-achievement-india-uae-ties-sanjaysudhir"
published_at: "2024-01-29T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b73effe2ae1_abu_dhabi.jpg"
keywords: []
---

# #SanjaySudhir | അബുദബി ക്ഷേത്രവും ഐഐടി ക്യാമ്പസും ഇന്ത്യ-യുഎഇ ബന്ധത്തിൻ്റെ ശ്രദ്ധേയമായ നേട്ടം - സഞ്ജയ് സുധീർ 

> **Lead Summary:** **അബുദബി: [** എമിറേറ്റിൽ ഒരുങ്ങുന്ന ഹിന്ദു ശിലാ ക്ഷേത്രവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹി ക്യാമ്പസും സ്ഥാപിക്കുന്നതിലൂടെ വളർന്ന് വരുന്നത് ഇന്ത്യ-യുഎഇ ബന്ധത്തിന്ഡറെ സുപ്രധാന നേട്ടങ്ങളാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ.

## Article Content

**അബുദബി: [** എമിറേറ്റിൽ ഒരുങ്ങുന്ന ഹിന്ദു ശിലാ ക്ഷേത്രവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹി ക്യാമ്പസും സ്ഥാപിക്കുന്നതിലൂടെ വളർന്ന് വരുന്നത് ഇന്ത്യ-യുഎഇ ബന്ധത്തിന്ഡറെ സുപ്രധാന നേട്ടങ്ങളാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ.

ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ചുള്ള പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇരുഭാഗങ്ങളിൽ നിന്നുമുള്ള നേതൃത്വത്തിന്റെ വീക്ഷണത്താൽ നയിക്കപ്പെടുന്ന ബന്ധങ്ങൾ ദ്രുതവും ക്രിയാത്മകവുമായ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്പര വിശ്വാസവും ബഹുമാനവും രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വിശാലമാക്കുന്നതിനും ആഴത്തിലാക്കുന്നതിനും സഹകരണത്തിന്റെ പുതിയ പര്യവേഷണം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള പങ്കാളികളുമായി ഇന്ത്യ ഇടപഴകുമ്പോഴും ഇന്ത്യ-യുഎഇ ബന്ധം വേറിട്ടുനിൽക്കുകയാണ്.

അബുദബിയിലെ ഇന്ത്യൻ എംബസിയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം അദ്ദേഹം സംസാരിക്കുകയായിരുന്നു. അബുദബിയിലെ ഐഐടി-ഡൽഹിയുടെ ആദ്യ അന്താരാഷ്ട്ര ക്യാമ്പസ് ശ്രദ്ധയമായ നേട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സുസ്ഥിരതയെയും ഊർജ പരിവർത്തനത്തെയും കുറിച്ചുള്ള ആദ്യത്തെ മാസ്റ്റർ ഡിഗ്രി പ്രോഗ്രാം ഈ മാസം അവസാനം ആരംഭിക്കും. തുടർന്ന്, ബാച്ചിലേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകൾ 2024 സെപ്റ്റംബറിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ മാസം ഗുജറാത്ത് ഉച്ചകോടി 2024ൽ മുഖ്യാതിഥിയായി പങ്കെടുത്ത ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പടെയുള്ള നേതാക്കൾ തമ്മിലുള്ള പതിവ് സന്ദർശനം അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ആവിഷ്‌കാരങ്ങളിലൊന്നാണ് ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റെ സ്ഥാപനം എന്ന് അദ്ദേഹം അംഗീകരിച്ചു.

ഫെബ്രുവരി 14നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അബുദബിയിലെത്തും. 13ന് അഹ ലൻ മോദി എന്ന പേരിൽ ഇന്ത്യൻ പ്രവാസി സംഘടനകൾ ചേർന്ന് പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180337/abudhabi-temple-iit-campus-notable-achievement-india-uae-ties-sanjaysudhir)