---
title: "#trafficrules | ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി അബുദബി; വലിയ വാഹനങ്ങൾക്ക് ഇനി ഓവർടേക്കിങ് നടത്താം "
english_title: "#AbuDhabi #changes #traffic #rules #Overtaking #now #done #big #vehicles"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180345/abudhabi-changes-traffic-rules-overtaking-now-done-big-vehicles"
published_at: "2024-01-29T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b741e7a5e44_vehicles.jpg"
keywords: []
---

# #trafficrules | ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി അബുദബി; വലിയ വാഹനങ്ങൾക്ക് ഇനി ഓവർടേക്കിങ് നടത്താം 

> **Lead Summary:** **അബുദബി: [** ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി അബുദബി. എമിറേറ്റിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ സ്ട്രീറ്റിൽ വലിയവാഹനങ്ങൾക്ക് ഓവർടേക്കിങ്ങിനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ സ്ട്രീറ്റിലെ ബെനോന പാലം മുതൽ ഇക്കാദ് പാലം വരെയാണ് ഈ ഇളവ്.

## Article Content

**അബുദബി: [** ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി അബുദബി. എമിറേറ്റിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ സ്ട്രീറ്റിൽ വലിയവാഹനങ്ങൾക്ക് ഓവർടേക്കിങ്ങിനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ സ്ട്രീറ്റിലെ ബെനോന പാലം മുതൽ ഇക്കാദ് പാലം വരെയാണ് ഈ ഇളവ്.

വലതുവശത്തുള്ള രണ്ടാമത്തെ പാതയിലാണ് വലിയ വാഹനങ്ങൾ ഓവർടേക്കിങ് ചെയ്യുന്നതിന് അനുമതി നൽകിയിരിക്കുന്നത്. ജനുവരി 29 തിങ്കളാഴ്ച മുതലാണ് ഈ ഇളവ് ലഭിക്കുക. ഹെവി വെഹിക്കിൾ ഡ്രൈവർമാർ സ്വന്തം സുരക്ഷയ്ക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ഓവർടേക്ക് നടത്താത്തപ്പോൾ ഡ്രൈവർമാർ റോഡിൻ്റെ വലത് ലെയ്നിലൂടെ സഞ്ചരിക്കണം. ഓവർടേക്കിങ് നടത്തുമ്പോൾ സൈഡ് മിററുകൾ പരിശോധിച്ച് ഓവർടേക്ക് ചെയ്യുന്നതിനുമുമ്പ് ബ്ലൈൻഡ് സ്പോട്ടുകൾ ഇല്ലെന്ന് ഉറപ്പാക്കണം. സിഗ്നൽ ന​ൽകി ഓ​വ​ർടേ​ക്കി​ങ് ന​ട​ത്തി​യ​ ശേ​ഷം പ​ഴ​യ ലൈ​നി​ലേ​ക്ക് തി​രി​ച്ചു​ക​യ​റി യാ​ത്ര തു​ട​ര​ണം.

നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രി​ൽ നി​ന്ന് പി​ഴ​ ഈടാക്കുമെന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽകിയിട്ടുണ്ട്. യുഎഇയിലെ ഗതാഗത സുരക്ഷയുടെ നിലവാരം ഉയർത്താനും എമിറേറ്റിലെ ഗതാഗതക്കുരുക്ക് ലഘൂകരിച്ച് ലോജിസ്റ്റിക് ഗതാഗത മേഖലയെ ശക്തിപ്പെടുത്താനുമാണ് ഈ പുതിയ തീരുമാനം. അതോറിറ്റി പറയുന്നതനുസരിച്ച് ട്രാഫിക് പട്രോളിംഗും സ്മാർട്ട് സംവിധാനങ്ങളും റോഡ് നിരീക്ഷിക്കും. ഓവർടേക്ക് നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180345/abudhabi-changes-traffic-rules-overtaking-now-done-big-vehicles)