---
title: "#Dubai | ജെറ്റ് സ്യൂട്ട് റേസിന് ആതിഥേയത്വം വഹിക്കാൻ ദുബായ് "
english_title: "#Dubai #host #Jet #Suit #Race"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180347/dubai-host-jet-suit-race"
published_at: "2024-01-29T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b743f8cee51_dubai.jpg"
keywords: []
---

# #Dubai | ജെറ്റ് സ്യൂട്ട് റേസിന് ആതിഥേയത്വം വഹിക്കാൻ ദുബായ് 

> **Lead Summary:** **ദുബായ്: [ **പറക്കും മനുഷ്യരുടെ റേസിങ് നടത്തുമെന്ന് പ്രഖ്യാപിച്ച് ദുബായ്. ഫെബ്രുവരി 28ന് നടക്കുന്ന ബോട്ട് ഷോക്കിടയാണ് പരിപാടി. ദുബായ് സ്‌പോട്‌സ് കൗൺസിലിലാണ് ദുബായ് ജെറ്റ് സ്യൂട്ട് റേസിങ് സംഘടിപ്പിക്കുന്നത്.

## Article Content

**ദുബായ്: [ **പറക്കും മനുഷ്യരുടെ റേസിങ് നടത്തുമെന്ന് പ്രഖ്യാപിച്ച് ദുബായ്. ഫെബ്രുവരി 28ന് നടക്കുന്ന ബോട്ട് ഷോക്കിടയാണ് പരിപാടി. ദുബായ് സ്‌പോട്‌സ് കൗൺസിലിലാണ് ദുബായ് ജെറ്റ് സ്യൂട്ട് റേസിങ് സംഘടിപ്പിക്കുന്നത്.

യുഎഇ എക്‌സിക്യൂട്ടീവ് ചെയർമാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാശിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലായിരിക്കും റേസിങ് നടക്കുക. വിമാനത്തിൻ്റെ സഹായമില്ലാതെ ആകാശത്ത് പറക്കുന്ന ലോകത്തിലെ ആദ്യത്തെ കായിക മത്സരമായിരിക്കും.

ഫെബ്രുവരി 28 ന് ദുബായ് ബോട്ട് ഷോയ്ക്കിടെയാണ് ഇത് നടക്കുക, അതിനാൽ എക്സിബിഷനിൽ വരുന്ന സന്ദർശകർക്ക് മത്സരം കാണാൻ സാധിക്കും. എ​യ​ർ​ക്രാ​ഫ്​​റ്റു​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ജെ​റ്റ്​ എ​ൻ​ജി​ൻ സ്യൂ​ട്ടി​നെ ആ​ശ്ര​യി​ച്ച്​ പ​റ​ക്കു​ന്ന​വ​രാ​ണ്​ ​മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ക.

യുഎഇയുടെ സ്വന്തം പറക്കും മനുഷ്യനായ അഹമ്മദ് അൽ ശെഹി ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ട് മത്സരാർത്ഥികളാണ് മത്സരിക്കുന്നത്. മത്സരത്തിന്റെ ഭാഗമായി ബ്രിട്ടനിൽ പരിശീനത്തിലാണ് അൽ ശെഹി. ദു​ബായ് ഹാ​ർ​ബ​റി​നും ദു​ബായ് സ്​​കൈ​ഡൈ​വി​നും ഇ​ട​യി​ലു​ള്ള പ്ര​ദേ​ശ​ത്താ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക.

ഇ​വി​ടെ ജ​ല​ത്തി​ൻറെ ആ​ഴ​വും വി​സ്​​തൃ​തി​യും മ​ത്സ​ര​ത്തി​ന്​ അ​നു​യോ​ജ്യ​മാ​ണെ​ന്ന്​ നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​കു​ന്ന​തി​ൽ നി​ന്ന്​ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യം, സു​ര​ക്ഷ എ​ന്നി​വ​ക്ക്​ ഊ​ന്ന​ൽ ന​ൽ​കി രൂ​പ​ക​ൽ​പ​ന ചെ​യ്ത സ്യൂ​ട്ടാ​ണ്​ ന​ൽ​കു​ക.​

പറക്കും മനുഷ്യരുടെ റേസിങ് മത്സരം ആ​ഗോള തലത്തിൽ തന്നെ പുതിയ യു​ഗത്തിന് തുടക്കം കുറിക്കുന്നതിന്റ സൂചനയാണെന്ന് സ്പോർട്സ് കൗൺ്‍സിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു.

ബുർജ് ഖലീഫയ്ക്ക് സമീപമുള്ള ബുർജ് പാർക്കിൽ നടന്ന ചടങ്ങിൽ റേസിങ് നടത്തുന്നതുമായി ബന്ധപ്പെട്ട് ദുബായ് സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലും ഗ്രാ​വി​റ്റി ഇ​ൻ​ഡ​സ്​​ട്രീ​സി​ൻറെ സ്ഥാ​പ​ക​നും ചീ​ഫ്​ ടെ​സ്റ്റ്​ പൈ​ല​റ്റു​മാ​യ റി​ചാ​ർ​ഡ്​ ബ്രൗ​ണി​യും ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഈ മത്സരത്തിലൂടെ ദുബായുടെ കുതിച്ചുയരുന്ന എൻ്റർപ്രൈസസിൻ്റെേയും മനുഷ്യൻ്റെ കഴിവിൻ്റെയും വെല്ലുവിളികളെ അതിജീവിക്കാനുള്ള യഥാർത്ഥ പ്രതിഫലനമാണ്.

മനുഷ്യ ഭാവനയുടെ അതിരുകൾ ഭേദിക്കുകയും ലോകമെമ്പാടുമുള്ള ഇനിയും മികച്ച നേട്ടങ്ങൾക്കും പുതുമകൾക്കും വഴി തുറക്കുകയും ചെയ്യുന്ന പുതുമ, സാഹസികത, അഭിലാഷം എന്നിവ സമന്വയിപ്പിക്കുന്ന നവീന ആശയങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിലെ ദുബായിയുടെ അതുല്യതയും അതിരുകളില്ലാത്ത ഊർജവും ഈ പരിപാടി ഉയർത്തിക്കാട്ടുന്നുവെന്ന് ഷെയ്ഖ് മൻസൂർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180347/dubai-host-jet-suit-race)