---
title: "#airarabia | പ്രവാസികള്‍ക്ക് ആശ്വാസം; ഒരിടവേളക്ക് ശേഷം എയര്‍ അറേബ്യയുടെ സര്‍വീസ് ഇന്ന് മുതല്‍"
english_title: "#airarabia #sharjah #sohar #services #starts #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180471/airarabia-sharjah-sohar-services-starts-today"
published_at: "2024-01-29T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b78bd8dfd31_airarabia.jpg"
keywords: []
---

# #airarabia | പ്രവാസികള്‍ക്ക് ആശ്വാസം; ഒരിടവേളക്ക് ശേഷം എയര്‍ അറേബ്യയുടെ സര്‍വീസ് ഇന്ന് മുതല്‍

> **Lead Summary:** **സുഹാര്‍: **ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യയുടെ ഷാര്‍ജ-സുഹാര്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കമാകും. തിങ്കള്‍, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ മൂന്ന് സര്‍വീസുകളാണുള്ളത്. ഒരിടവേളക്ക് ശേഷമാണ് എയര്‍ അറേബ്യ സുഹാറിലേക്ക് സര്‍വീസ് നടത്തുന്നത്.

## Article Content

**സുഹാര്‍: **ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യയുടെ ഷാര്‍ജ-സുഹാര്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കമാകും. തിങ്കള്‍, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ മൂന്ന് സര്‍വീസുകളാണുള്ളത്. ഒരിടവേളക്ക് ശേഷമാണ് എയര്‍ അറേബ്യ സുഹാറിലേക്ക് സര്‍വീസ് നടത്തുന്നത്.

ഷാര്‍ജയില്‍ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.15ന് സുഹാറിലെത്തും. ഇവിടെ നിന്നും രാവിലെ 10ന് പുറപ്പെട്ട് ഷാര്‍ജയില്‍ 10.40ന് എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകള്‍.

ഫെ​ബ്രു​വ​രി ആ​ദ്യ ആ​ഴ്ച​യി​ൽ കാ​ണി​ക്കു​ന്ന യാ​ത്ര നി​ര​ക്ക് കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം 43 റി​യാ​ലും കോ​ഴി​ക്കോ​ട്ടേ​ക്ക്​ 66 റി​യാ​ലു​മാ​ണു​ള്ള​ത്.

ര​ണ്ട് ത​രം ടി​ക്ക​റ്റു​ക​ളാ​ണ് വെ​ബ് സൈ​റ്റി​ൽ കാ​ണി​ക്കു​ന്ന​ത്. ക്യാ​ബി​ൻ ബാ​ഗേ​ജ്‌ പ​ത്ത് കി​ലോ മാ​ത്ര​മു​ള്ള​തും ചെ​ക്കി​ൻ ബാ​ഗേ​ജ്‌ മു​പ്പ​ത് കി​ലോ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന​തും.

ഭൂരിഭാഗം വി​മാ​ന ക​മ്പ​നി​ക​ളും ഹാ​ൻ​ഡ് ബാ​ഗേ​ജ്‌ ഏ​ഴ്​ കി​ലോ​യി​ൽ പ​രി​മി​ത​പ്പെ​ടു​ത്തു​മ്പോ​ൾ എ​യ​ർ അ​റേ​ബ്യ 10 കി​ലോ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

ബാ​ത്തി​ന, ബു​റൈ​മി മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ഗുണകരമാണ് ഈ സര്‍വീസ്. ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്കും വിവിധ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്കും യാത്ര ചെയ്യാനുള്ള സൗകര്യം എയര്‍ അറേബ്യ നല്‍കുന്നത് കൊണ്ട് കൂടുതല്‍ ആളുകള്‍ ഈ സര്‍വീസ് പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്.

കേ​ര​ള സെ​ക്​​ടി​ൽ കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ എ​യ​ർ അ​റേ​ബ്യ​ക്ക്​ ഷാ​ർ​ജ​യി​ൽ​ നി​ന്ന്​ ക​ണ​ക്ഷ​ൻ സ​ർ​വീസുകളുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180471/airarabia-sharjah-sohar-services-starts-today)