---
title: "#death | സൈക്കിളിൽ വാഹനമിടിച്ച്​​ പ്രവാസി റിയാദിൽ മരിച്ചു "
english_title: "#migrant #died #Riyadh #after #hit #bicycle"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180552/migrant-died-riyadh-after-hit-bicycle"
published_at: "2024-01-29T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7d249d6853_death.jpg"
keywords: []
---

# #death | സൈക്കിളിൽ വാഹനമിടിച്ച്​​ പ്രവാസി റിയാദിൽ മരിച്ചു 

> **Lead Summary:** **റിയാദ്: [ **സൈക്കിളിൽ വാഹനമിടിച്ച്​​ യു.പി സ്വദേശി റിയാദിൽ മരിച്ചു. ജോലി സ്ഥലത്തേക്ക് സൈക്കിളിൽ പോകുകയായിരുന്ന ശഹറൻപൂർ സ്വദേശി മുഹമ്മദ് മുസ്ഖുറാൻ ആണ് റിയാദ്​ എക്സിറ്റ് 10ൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ അജ്ഞാത വാഹനമിടിച്ചാണ് അപകടം. സംഭവസ്ഥലത്ത് തന്നെ മരിച്ചു.

## Article Content

**റിയാദ്: [ **സൈക്കിളിൽ വാഹനമിടിച്ച്​​ യു.പി സ്വദേശി റിയാദിൽ മരിച്ചു. ജോലി സ്ഥലത്തേക്ക് സൈക്കിളിൽ പോകുകയായിരുന്ന ശഹറൻപൂർ സ്വദേശി മുഹമ്മദ് മുസ്ഖുറാൻ ആണ് റിയാദ്​ എക്സിറ്റ് 10ൽ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. രാവിലെ അജ്ഞാത വാഹനമിടിച്ചാണ് അപകടം. സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മഹരർ - ഖുർഷിദ ദമ്പതികളുടെ മകനാണ്. റിയാദിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അഞ്ച് വർഷമായി നാട്ടിൽ പോയിട്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ഭാരവാഹികൾ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180552/migrant-died-riyadh-after-hit-bicycle)