---
title: "#Saudi | സൗദിയിൽ ട്രക്കുകളും ബസുകളും നിയമം ലംഘിച്ചാൽ ഓട്ടോമേറ്റഡ് ക്യാമറപിടിക്കും "
english_title: "#Trucks #buses #Saudi #caught #automated #cameras #break #law"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180558/trucks-buses-saudi-caught-automated-cameras-break-law"
published_at: "2024-01-29T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b7d51ce1ed2_traffic.jpg"
keywords: []
---

# #Saudi | സൗദിയിൽ ട്രക്കുകളും ബസുകളും നിയമം ലംഘിച്ചാൽ ഓട്ടോമേറ്റഡ് ക്യാമറപിടിക്കും 

> **Lead Summary:** **റിയാദ്: [** രാജ്യത്ത് ബസുകളും ലോറികളും നിയമ ലംഘനങ്ങൾ നടത്തിയാൽ ഓട്ടോമേറ്റിക് നിരീക്ഷണത്തിലൂടെ പിടിക്കപ്പെടുമെന്ന് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി. ഏപ്രിൽ 21മുതൽ സംവിധാനം രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടപ്പിലാകും. ചരക്ക് നീക്കം, ലോറി വാടക, അന്താരാഷ്ട്ര ബസ് സർവീസ്, ബസ് വാടക എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ലോറികളും ബസുകളുമാണ് ഓട്ടോമാറ്റിക് രീതിയിൽ നീക്ഷിക്കുക.

## Article Content

**റിയാദ്: [** രാജ്യത്ത് ബസുകളും ലോറികളും നിയമ ലംഘനങ്ങൾ നടത്തിയാൽ ഓട്ടോമേറ്റിക് നിരീക്ഷണത്തിലൂടെ പിടിക്കപ്പെടുമെന്ന് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി. ഏപ്രിൽ 21മുതൽ സംവിധാനം രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടപ്പിലാകും. ചരക്ക് നീക്കം, ലോറി വാടക, അന്താരാഷ്ട്ര ബസ് സർവീസ്, ബസ് വാടക എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ലോറികളും ബസുകളുമാണ് ഓട്ടോമാറ്റിക് രീതിയിൽ നീക്ഷിക്കുക.

അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സാങ്കേതിക ആവശ്യകതകൾ പാലിക്കുന്നതിൻ്റെ നിരക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിർദേശം. ഓപ്പറേറ്റിംഗ് കാർഡ് നേടാതെയും കാലാവധി തീർന്ന ഓപ്പറേറ്റിംഗ് കാർഡ് ഉപയോഗിച്ചും ബസുകളും ലോറികളും പ്രവർത്തിപ്പിക്കൽ, ബസുകളുടെ പ്രവർത്തന കാലാവധി അവസാനിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിച്ച് കണ്ടെത്തിയാണ് പിഴകൾ ചുമത്തുക.

പൊതുസുരക്ഷ കാത്തുസൂക്ഷിക്കാനും ഗതാഗത സുരക്ഷ വർധിപ്പിക്കാനും ബസുകൾക്കും ട്രക്കുകൾക്കുമുള്ള സാങ്കേതിക വ്യവസ്ഥകൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഗുണനിലവാരവും നിയമപാലന തോത് വർധിപ്പിക്കുന്നതിനും ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സ്ട്രാറ്റജി ലക്ഷ്യങ്ങൾ കൈവരിക്കാനും നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ നിരീക്ഷിക്കുന്നത് സഹായിക്കും.

രാജ്യത്തുടനീളമുള്ള എല്ലാ നഗരങ്ങളിലെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കിംഗ്ഡം വിഷൻ 2030ൻ്റെ ഭാഗമായി ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനായുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഓട്ടോമേറ്റഡ് നിരീക്ഷണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180558/trucks-buses-saudi-caught-automated-cameras-break-law)