---
title: "#Warning | താപനില ചെറിയ തോതിൽ ഉയരും; യുഎഇയിൽ കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ് "
english_title: "#temperature #rise #slightly #Warning #weather #department #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180674/temperature-rise-slightly-warning-weather-department-uae"
published_at: "2024-01-30T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8a4c17be23_uae.jpg"
keywords: []
---

# #Warning | താപനില ചെറിയ തോതിൽ ഉയരും; യുഎഇയിൽ കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ് 

> **Lead Summary:** **അബുദബി: [** യുഎഇയുടെ പടിഞ്ഞാറൻ മേഖലയിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരിയ തോതിലോ മിതമായ തോതിലോ കാറ്റ് വീശാനും സാധ്യതയുണ്ട്. താപനിലയിൽ ക്രമാനുഗതമായ വർദ്ധനവുണ്ടാകും.

## Article Content

**അബുദബി: [** യുഎഇയുടെ പടിഞ്ഞാറൻ മേഖലയിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരിയ തോതിലോ മിതമായ തോതിലോ കാറ്റ് വീശാനും സാധ്യതയുണ്ട്. താപനിലയിൽ ക്രമാനുഗതമായ വർദ്ധനവുണ്ടാകും.

രാജ്യത്ത് താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം അബുദബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ അന്തരീക്ഷ താപനില കുറയാനും സാധ്യതയുണ്ട്. അബുദബിയിൽ താപനില 35 മുതൽ 80 ശതമാനം വരെയും ദുബായിൽ 30 മുതൽ 80 ശതമാനം വരെയും ആയിരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180674/temperature-rise-slightly-warning-weather-department-uae)