---
title: "#Nusuk | സന്ദർശന വിസയിലെത്തുന്നവർക്ക് നുസ്കിൽ ആശ്രിതരെ ചേർക്കാൻ ആവില്ല "
english_title: "#Applicants #visit #visa #add #dependents #Nusuk"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180681/applicants-visit-visa-add-dependents-nusuk"
published_at: "2024-01-30T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8a71922820_nusuk.jpg"
keywords: []
---

# #Nusuk | സന്ദർശന വിസയിലെത്തുന്നവർക്ക് നുസ്കിൽ ആശ്രിതരെ ചേർക്കാൻ ആവില്ല 

> **Lead Summary:** **ജി​ദ്ദ: [ **രാജ്യത്ത് സന്ദർശന വിസയിലെത്തുന്നവർക്ക് 'നുസ്ക്' ആപ്പ് വഴി തങ്ങളു‌ടെ ആശ്രിതരെ ചേർക്കാൻ സാധിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മക്കയും മദീനയും സന്ദർശിക്കാനുള്ള സേവനങ്ങൾക്കായി ഉപയോ​ഗിക്കുന്ന ആപ്ലിക്കേഷനാണ് നുസ്ക്.

## Article Content

**ജി​ദ്ദ: [ **രാജ്യത്ത് സന്ദർശന വിസയിലെത്തുന്നവർക്ക് 'നുസ്ക്' ആപ്പ് വഴി തങ്ങളു‌ടെ ആശ്രിതരെ ചേർക്കാൻ സാധിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മക്കയും മദീനയും സന്ദർശിക്കാനുള്ള സേവനങ്ങൾക്കായി ഉപയോ​ഗിക്കുന്ന ആപ്ലിക്കേഷനാണ് നുസ്ക്.

നുസ്കിൽ രജിസ്റ്റർ ചെയ്ത ആൾ അയാൾ വിസിറ്റിങ് വിസയിൽ എത്തിയതാണെങ്കിൽ ആ വ്യക്തിയുടെ അക്കൗണ്ട് വഴി മറ്റാരേയും ചേർക്കാനാവില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. ഇത്തരത്തിൽ ആശ്രിതരെ ചേർക്കാനുള്ള സൗകര്യം ഈ ആപ്പിൽ ലഭ്യമല്ല.

ഓരോ വ്യക്തികൾക്കും അക്കൗണ്ട് തുറന്ന് പാസ്പോർട്ട് നമ്പർ ഉപയോ​ഗിച്ച് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​മെ​ന്നാണ് മന്ത്രാലയം സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതിയ്ക്ക് മറുപടിയായിട്ടായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180681/applicants-visit-visa-add-dependents-nusuk)