---
title: "#OmanAir | തിരുവനന്തപുരം, ലക്‌നൗ എന്നിവിടങ്ങളിലേക്ക് സർവീസ് വർധിപ്പിക്കാൻ ഒമാൻ എയർ "
english_title: "#OmanAir #increase #service #Thiruvananthapuram #Lucknow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180700/omanair-increase-service-thiruvananthapuram-lucknow"
published_at: "2024-01-30T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8b41e1748b_oman_air.jpg"
keywords: []
---

# #OmanAir | തിരുവനന്തപുരം, ലക്‌നൗ എന്നിവിടങ്ങളിലേക്ക് സർവീസ് വർധിപ്പിക്കാൻ ഒമാൻ എയർ 

> **Lead Summary:** **മസ്ക്കറ്റ്: [** ഒമാൻ വിമാന കമ്പനിയായ ഒമാൻ എയർലൈൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ തിരുവനന്തപുരം, ലക്നൗ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനം.

## Article Content

**മസ്ക്കറ്റ്: [** ഒമാൻ വിമാന കമ്പനിയായ ഒമാൻ എയർലൈൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ തിരുവനന്തപുരം, ലക്നൗ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് തീരുമാനം.

എയർലൈനിൻ്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനും മത്സരാധിഷ്ഠിത വിപണിയിൽ സ്ഥാനം ഉറപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന പരിവർത്തനത്തിൻ്റെ ഭാഗമായാണ് പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇസ്ലാമാബാദ്, ലാഹോർ, കൊളംബോ, ചിറ്റഗോങ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ എയർലൈൻ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സീസൺ അടിസ്ഥാനത്തിൽ മൂന്ന് ലക്ഷ്യസ്ഥാനങ്ങളിലായിട്ടായിരിക്കും സർവീസ് ക്രമീകരിക്കുന്നത്. വേനൽക്കാലത്ത് ട്രാബ്സോൺ, ശൈത്യകാലത്ത് സൂറിച്ച്, മാലെ എന്നിവിടങ്ങളിലേക്കായിരിക്കും സർവീസ്.

ഈ വേനൽക്കാലത്ത് ഒമാൻ എയർലൈനുകൾ ഷെഡ്യൂളുകളിൽ പുനഃക്രമീകരണങ്ങളും നടത്തും. ഒമാനിൽ നിന്നും തിരുവന്തപുരത്തേക്ക് നിലവിൽ കൂടുതൽ സർവീസുകൾ ഉണ്ട്. എയർ ഇന്ത്യ എക്‌സ്പ്രസും സലാം എയറും സർവീസ് നടത്തുന്നുണ്ട്. ഒമാൻ വിഷൻ 2040ൻ്റെ സാമ്പത്തിക സാമൂഹിക ലക്ഷ്യങ്ങളിൽ ഒമാൻ എയർ പ്രതിജ്ഞാബദ്ധമായി തുടരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180700/omanair-increase-service-thiruvananthapuram-lucknow)