---
title: "#Etihad | ഇന്ത്യയിലേക്ക് സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ്; ബെം​ഗളൂരുവിലേക്ക് മൂന്ന് അധിക സർവീസുകൾ "
english_title: "#Etihad #plans #increase #service #India #Three #additional #services #Bengaluru"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180939/etihad-plans-increase-service-india-three-additional-services-bengaluru"
published_at: "2024-01-31T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9ff72b900d_etihad.jpg"
keywords: []
---

# #Etihad | ഇന്ത്യയിലേക്ക് സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ്; ബെം​ഗളൂരുവിലേക്ക് മൂന്ന് അധിക സർവീസുകൾ 

> **Lead Summary:** **അബുദബി: [ **സർവീസ് വർധിപ്പിക്കാനൊരുങ്ങി യുഎഇ ദേശീയ വിമന കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്. ഇന്ത്യയിലേക്കും ഗൾഫ് നഗരങ്ങളിലേക്കുമുള്ള സർവീസാണ് വർധിപ്പിക്കുന്നത്. ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ നൽകുന്നത്.

## Article Content

**അബുദബി: [ **സർവീസ് വർധിപ്പിക്കാനൊരുങ്ങി യുഎഇ ദേശീയ വിമന കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ്. ഇന്ത്യയിലേക്കും ഗൾഫ് നഗരങ്ങളിലേക്കുമുള്ള സർവീസാണ് വർധിപ്പിക്കുന്നത്. ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ നൽകുന്നത്.

ബെംഗളൂരുവിലേക്ക് ജൂൺ 15 മുതൽ ആഴ്ചയിൽ മൂന്ന് അധിക സർവീസുകളാണ് ഇത്തിഹാദ് എയർവേസ് പ്രഖ്യാപിച്ചിരിക്കുന്നത്. അബുദബിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളുടെ എണ്ണം ആഴ്ചയിൽ 17 ആയി വർധിക്കും. കൂടാതെ കൊൽക്കത്തയിലേക്ക് ഒരു അധിക സർവീസും ഏർപ്പെടുത്തുന്നുണ്ട്.

ഇതോടെ എട്ട് സർവീസുകളാണ് കൊൽക്കത്തയിലേക്കുണ്ടാവുക. ജനുവരി ഒന്ന് മുതൽ ആഴ്ചയിൽ ആറ് സർവീസുകൾ ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ സൗദിയിലെ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും ആഴ്ചയിൽ എട്ട് സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

മാർച്ച് 15 മുതലായിരിക്കും പുതിയ സർവീസ് ആരംഭിക്കുക. ജോർദാനിലെ അമ്മാൻ, ലെബനനിലെ ബെയ്‌റൂട്ട്, ശ്രീലങ്കയിലെ കൊളംബോ എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകളും വർധിപ്പിച്ചു. കഴിഞ്ഞ വേനൽക്കാലത്തേക്കാൾ 27 ശതമാനം കൂടുതൽ പ്രതിവാര സർവീസുകളാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180939/etihad-plans-increase-service-india-three-additional-services-bengaluru)