---
title: "#UAE | ഡിജിറ്റൽ ദിർഹത്തിന്റെ ആദ്യ രാജ്യാന്തര പേയ്മെന്റ് ചൈനയുമായി നടത്തി യുഎഇ "
english_title: "#UAE #makes #first #international #digital #dirham #payment #China"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180950/uae-makes-first-international-digital-dirham-payment-china"
published_at: "2024-01-31T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba049e616e9_digital_dirham.jpg"
keywords: []
---

# #UAE | ഡിജിറ്റൽ ദിർഹത്തിന്റെ ആദ്യ രാജ്യാന്തര പേയ്മെന്റ് ചൈനയുമായി നടത്തി യുഎഇ 

> **Lead Summary:** **അബുദബി: [** ഡിജിറ്റൽ ദിർഹത്തിന്റെ ആദ്യ രാജ്യാന്തര പേയ്മെന്റ് ചൈനയുമായി നടത്തി യുഎഇ. അബുദബി വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും സെൻട്രൽ ബാങ്ക് ബോർഡ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് ചൈനുമായി നേരിട്ട് ആദ്യ പേയ്മെന്റ് നടത്തിയത്.

## Article Content

**അബുദബി: [** ഡിജിറ്റൽ ദിർഹത്തിന്റെ ആദ്യ രാജ്യാന്തര പേയ്മെന്റ് ചൈനയുമായി നടത്തി യുഎഇ. അബുദബി വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും സെൻട്രൽ ബാങ്ക് ബോർഡ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് ചൈനുമായി നേരിട്ട് ആദ്യ പേയ്മെന്റ് നടത്തിയത്.

എം ബ്രിഡ്ജ് പ്ലാറ്റ്ഫോം വഴി 50 ദശലക്ഷം ദിർഹമാണ് കൈമാറിയത്. സെൻട്രൽ ബാങ്കിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടിയിലാണ് ഷെയ്ഖ് മൻസൂർ പണം കൈമാറിയത്. 50 വർഷത്തിനുളളിൽ സെൻട്രൽ ബാങ്ക് കൈവരിച്ച പുരോഗതിയും വികസന യാത്രയും ചടങ്ങിൽ പ്രദർശിപ്പിച്ചു.

ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരാനുള്ള സർക്കാരിൻ്റെ താൽപ്പര്യം ഷെയ്ഖ് മൻസൂർ പ്രകടിപ്പിച്ചു. സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്യക്ഷമത കൈവരിക്കുന്നതിലും സെൻട്രൽ ബാങ്കിന്റെ പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി.

അബുദബി നാഷണൽ എക്സിബിഷൻ സെൻ്ററിൽ നടന്ന ആഘോഷത്തിൽ ഷെയ്ഖ് സുരൂർ ബിൻ മുഹമ്മദ് അൽ നഹ്യാൻ പങ്കെടുത്തു. ദേശീയ മാധ്യമ ഓഫീസ് ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, ഖാലിദ് മുഹമ്മദ് ബാലാമ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയുടെ ഭാ​ഗമായി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180950/uae-makes-first-international-digital-dirham-payment-china)