---
title: "#Saudi | രാജ്യത്ത് മഴ പെയ്യുന്നതിന് വേണ്ടി പ്രത്യേക നമസ്കാരത്തിന് ആഹ്വാനം നൽകി സൗദി രാജാവ് "
english_title: "#Saudi #king #called #special #prayers #rain #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/180964/saudi-king-called-special-prayers-rain-country"
published_at: "2024-01-31T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba150fb1041_saudi_king.jpg"
keywords: []
---

# #Saudi | രാജ്യത്ത് മഴ പെയ്യുന്നതിന് വേണ്ടി പ്രത്യേക നമസ്കാരത്തിന് ആഹ്വാനം നൽകി സൗദി രാജാവ് 

> **Lead Summary:** **റിയാദ്: [ **രാജ്യത്ത് മഴ പെയ്യുന്നതിന് വേണ്ടി പ്രത്യേക നമസ്കാരത്തിന് ആഹ്വാനം നൽകി സൗദി രാജാവ്. വ്യാഴാഴ്ച രാവിലെ സുബ്​ഹി നമസ്കാരത്തിന് ശേഷം മഴ പെയ്യുന്നതിന് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടത്തണമെന്നാണ് സൽമാൻ രാജാവിന്റെ നിർദേശം.

## Article Content

**റിയാദ്: [ **രാജ്യത്ത് മഴ പെയ്യുന്നതിന് വേണ്ടി പ്രത്യേക നമസ്കാരത്തിന് ആഹ്വാനം നൽകി സൗദി രാജാവ്. വ്യാഴാഴ്ച രാവിലെ സുബ്​ഹി നമസ്കാരത്തിന് ശേഷം മഴ പെയ്യുന്നതിന് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടത്തണമെന്നാണ് സൽമാൻ രാജാവിന്റെ നിർദേശം.

സൗദിയുടെ എല്ലാ മേഖലകളിലും മഴയ്ക്ക് വേണ്ടി നമസ്കാരം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകചര്യയുടെ ഭാ​ഗമായാണ് മഴക്കുവേണ്ടിയുള്ള നമസ്കാരമെന്ന് റോയൽ കോർട്ട് പുറപ്പെടുവിപ്പിച്ച പ്രസ്താവനയിൽ പറയുന്നു. മഴ ലഭിക്കുന്നതിന് വേണ്ടി എല്ലാവരും പാപമോചനവും പശ്ചാത്താപവും തേടി ദൈവത്തിലേക്ക് മടങ്ങണം.

ദാനധർമ്മങ്ങളും ഐഛികമായ പ്രാർത്ഥനകളും ദിക്റുകളും വർധിപ്പിക്കണം. ആളുകളുടെ പ്രയാസങ്ങളും ദുരിതങ്ങളും നീക്കാൻ പ്രവർത്തിക്കണമെന്നും രാജാവ് ആഹ്വാനം ചെയ്തു. അതുകൊണ്ട് തന്നെ ആരോ​ഗ്യവും കഴിവുമുള്ള എല്ലാവരും മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിർവഹിക്കാൻ ശ്രമിക്കണമെന്നും സൽമാൻ രാജാവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/180964/saudi-king-called-special-prayers-rain-country)