---
title: "ദുബായ് എക്സ്പോയിൽ സുരക്ഷ കർശനമാക്കി "
english_title: "Security tightened at Dubai Expo "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/18106/security-tightened-at-dubai-expo"
published_at: "2021-12-28T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cac02a0686d_.jpg"
keywords: []
---

# ദുബായ് എക്സ്പോയിൽ സുരക്ഷ കർശനമാക്കി 

> **Lead Summary:** **ദുബായ്:** എക്സ്പോയിൽ വിപുല സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ വേദി താൽക്കാലികമായി അടച്ച് അണുവിമുക്തമാക്കുമെന്നും സംഘാടകർ അറിയിച്ചു.

## Article Content

**ദുബായ്:** എക്സ്പോയിൽ വിപുല സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ വേദി താൽക്കാലികമായി അടച്ച് അണുവിമുക്തമാക്കുമെന്നും സംഘാടകർ അറിയിച്ചു.

ജീവനക്കാർ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞദിവസം ജാപ്പനീസ് പവിലിയനിലെ റസ്റ്ററന്റ് താൽക്കാലികമായി അടച്ചിരുന്നു. വേദിയോടനുബന്ധിച്ച് കോവിഡ് പരിശോധനയ്ക്ക് 4 കേന്ദ്രങ്ങളുണ്ട്. എല്ലാ പവിലിയനുകളിലെയും ജീവനക്കാർക്ക് സൗജന്യ പരിശോധന നടത്താം.

18 വയസ്സിനു മുകളിലുള്ള സന്ദർശകർ വാക്സിനേഷൻ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകം നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ടോ കാണിക്കണം. എക്സ്പോയിൽ 80 ലക്ഷത്തിലേറെ സന്ദർശകരാണ് ഇതുവരെയെത്തിയത്. ക്രിസ്മസിനോടനുബന്ധിച്ച് സന്ദർശകർ കൂടി. പുതുവത്സരാഘോഷത്തിന് ഒട്ടേറെ പേരെത്തുമെന്നു പ്രതീക്ഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/18106/security-tightened-at-dubai-expo)