---
title: "#price | പെട്രോള്‍ വില ഉയര്‍ന്നു, ഡീസല്‍ വില താഴേക്ക്; യു എ ഇയിൽ പുതിയ ഇന്ധനവില ഇന്ന് പ്രാബല്യത്തിൽ"
english_title: "#Petrol #pricesup #diesel #pricesdown #New #fuel #prices #UAE #effective #today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181062/petrol-pricesup-diesel-pricesdown-new-fuel-prices-uae-effective-today"
published_at: "2024-01-31T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba68f0b7467_price.jpg"
keywords: []
---

# #price | പെട്രോള്‍ വില ഉയര്‍ന്നു, ഡീസല്‍ വില താഴേക്ക്; യു എ ഇയിൽ പുതിയ ഇന്ധനവില ഇന്ന് പ്രാബല്യത്തിൽ

> **Lead Summary:** **അബുദാബി:[ **യുഎഇയില്‍ ഫെബ്രുവരി മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് ബുധനാഴ്ച പുതിയ വില പ്രഖ്യാപിച്ചത്. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.76 ദിര്‍ഹം ആണ് പുതിയ വില. ജനുവരി മാസത്തില്‍ ലിറ്ററിന് 2.71 ദിര്‍ഹം ആയിരുന്നു വില.

## Article Content

**അബുദാബി:[ **യുഎഇയില്‍ ഫെബ്രുവരി മാസത്തിലേക്കുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് ബുധനാഴ്ച പുതിയ വില പ്രഖ്യാപിച്ചത്. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.76 ദിര്‍ഹം ആണ് പുതിയ വില. ജനുവരി മാസത്തില്‍ ലിറ്ററിന് 2.71 ദിര്‍ഹം ആയിരുന്നു വില.

സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.88 ദിര്‍ഹം ആണ് പുതിയ വില. ജനുവരി മാസത്തില്‍ 2.82 ദിര്‍ഹം ആയിരുന്നു വില. ഇ-പ്ലസ് പെട്രോളിന് ലിറ്ററിന് 2.69 ദിര്‍ഹം ആണ് പുതുക്കിയ വില. ജനുവരി മാസത്തില്‍ 2.64 ദിര്‍ഹം ആയിരുന്നു വില. ഡീസല്‍ ലിറ്ററിന് 2.99 ദിര്‍ഹം ആണ് പുതിയ വില. ജനുവരി മാസം 3 ദിര്‍ഹം ആയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181062/petrol-pricesup-diesel-pricesdown-new-fuel-prices-uae-effective-today)