---
title: "#arrested | സു​ര​ക്ഷാ പ​രി​ശോ​ധ​ന: കുവൈത്തിൽ 38 പേ​ർ അ​റ​സ്റ്റി​ൽ"
english_title: "#Security #check #38people #arrested #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181238/security-check-38people-arrested-kuwait"
published_at: "2024-02-01T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb52e6208db_arrest.jpg"
keywords: []
---

# #arrested | സു​ര​ക്ഷാ പ​രി​ശോ​ധ​ന: കുവൈത്തിൽ 38 പേ​ർ അ​റ​സ്റ്റി​ൽ

> **Lead Summary:** **കു​വൈ​ത്ത്‌സി​റ്റി:[ മ**​ഹ്‌​ബൂ​ല​യി​ൽ ന​ട​ത്തി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ പൊ​ലീ​സ് 258 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. സംഭവത്തിൽ വി​വി​ധ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി 38 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​ക്ടി​ങ് അ​ണ്ട​ർ​ സെ​ക്ര​ട്ട​റി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ശൈ​ഖ് സാ​ലിം ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്‍റെ നേ​രി​ട്ടു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

## Article Content

**കു​വൈ​ത്ത്‌സി​റ്റി:[ മ**​ഹ്‌​ബൂ​ല​യി​ൽ ന​ട​ത്തി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ പൊ​ലീ​സ് 258 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. സംഭവത്തിൽ വി​വി​ധ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി 38 പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​ക്ടി​ങ് അ​ണ്ട​ർ​ സെ​ക്ര​ട്ട​റി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ശൈ​ഖ് സാ​ലിം ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്‍റെ നേ​രി​ട്ടു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ളോ​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന.

രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ന്നു​വ​രു​ന്ന വി​പു​ല​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഇ​തും. 258 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, 15 റ​സി​ഡ​ൻ​സി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട വ്യ​ക്തി​ക​ൾ എ​ന്നി​ങ്ങ​നെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181238/security-check-38people-arrested-kuwait)