---
title: " #Saudi | സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ കൈമാറിയാൽ വൻ തുക പിഴ; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം "
english_title: "#Huge #fines #handing #security #camera #footage #Saudi #Ministry #Interior #warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181288/huge-fines-handing-security-camera-footage-saudi-ministry-interior-warning"
published_at: "2024-02-01T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb75bd14ad9_camera.jpg"
keywords: []
---

#  #Saudi | സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ കൈമാറിയാൽ വൻ തുക പിഴ; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം 

> **Lead Summary:** **റിയാദ്: [ **സുരക്ഷ നിരീക്ഷണ ക്യാമറ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് 20,000 റിയാൽ പിഴ. ക്യാമറകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമ വ്യവസ്ഥകൾ ലംഘിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്.

## Article Content

**റിയാദ്: [ **സുരക്ഷ നിരീക്ഷണ ക്യാമറ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് 20,000 റിയാൽ പിഴ. ക്യാമറകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമ വ്യവസ്ഥകൾ ലംഘിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്.

ഇത് സാമ്പത്തിക പിഴക്ക് കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ നിരീക്ഷണ ക്യാമറ റെക്കോർഡിങുകൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് നിയമലംഘനമാണ്. ഇതിന് 20,000 റിയാൽ പിഴയുണ്ടാകും.

ശിക്ഷാവിധി തീരുമാനം വിജ്ഞാപനം ചെയ്ത തീയതി മുതൽ 60 ദിവസത്തിനുള്ളിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അതിനെതിരെ പരാതി നൽകാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181288/huge-fines-handing-security-camera-footage-saudi-ministry-interior-warning)