---
title: "സൗദിയിൽ മരം മുറിച്ചാൽ 20,000 റിയാൽ പിഴ; മൃഗവേട്ടയ്ക്ക് 60,000 "
english_title: "A fine of 20,000 riyals for cutting down a tree in Saudi Arabia; 60,000 for poaching "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/18134/a-fine-of-20000-riyals-for-cutting-down-a-tree-in-saudi-arabia-60000-for-poaching"
published_at: "2021-12-28T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cae9d2ce4f8_tree cut.jpg"
keywords: []
---

# സൗദിയിൽ മരം മുറിച്ചാൽ 20,000 റിയാൽ പിഴ; മൃഗവേട്ടയ്ക്ക് 60,000 

> **Lead Summary:** **റിയാദ് :** സൗദിയിൽ അനുമതിയില്ലാതെ മരം മുറിക്കുകയോ സസ്യലതാദികൾ നശിപ്പിക്കുകയോ ചെയ്‌താൽ 20,000 റിയാൽ പിഴ ചുമത്തുമെന്ന് പരിസ്ഥിതി സുരക്ഷാവിഭാഗം അറിയിച്ചു. മരം മുറിക്കുക, അവ പിഴുതെടുക്കുക, നശിപ്പിക്കുക, വ്യാപാരം നടത്തുക ഇവയെല്ലാം ശിക്ഷയുടെ പരിധിയിൽ പെടും.

## Article Content

**റിയാദ് :** സൗദിയിൽ അനുമതിയില്ലാതെ മരം മുറിക്കുകയോ സസ്യലതാദികൾ നശിപ്പിക്കുകയോ ചെയ്‌താൽ 20,000 റിയാൽ പിഴ ചുമത്തുമെന്ന് പരിസ്ഥിതി സുരക്ഷാവിഭാഗം അറിയിച്ചു. മരം മുറിക്കുക, അവ പിഴുതെടുക്കുക, നശിപ്പിക്കുക, വ്യാപാരം നടത്തുക ഇവയെല്ലാം ശിക്ഷയുടെ പരിധിയിൽ പെടും.

ഗാർഹിക ആവശ്യത്തിനോ കച്ചവടത്തിനോ വിറക് ശേഖരിക്കുന്നതും കുറ്റകരമാണ്. നിർദേശങ്ങൾ പാലിക്കാതെ പല സ്ഥലങ്ങളില്‍ വലിയ തോതിൽ വിറക് കടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

പർവത നിരകളിലെ മൃഗവേട്ട കുറ്റകരമായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള പിഴ 60,000 റിയാൽ ആയിരിക്കും. മരം മുറി ഉൾപ്പെടെ പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന ഏതു പ്രവൃത്തിയും കുറ്റകരമാണ്.

ഇത് ഉൽപാദനക്ഷമത നശിപ്പിക്കുകയും അന്തരീക്ഷത്തിലെ ഓക്സിജൻ ഉൽപാദനം കുറയ്ക്കുകയും മണ്ണ് നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ഭൂഗർഭജല ശേഖരത്തെയും, വിനോദ സഞ്ചാരത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/18134/a-fine-of-20000-riyals-for-cutting-down-a-tree-in-saudi-arabia-60000-for-poaching)