---
title: "പ്രവാസി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "Expatriate dies in car accident in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/18165/expatriate-dies-in-car-accident-in-oman"
published_at: "2021-12-28T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb10de1d002_death.jpg"
keywords: []
---

# പ്രവാസി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **മസ്‍‌കത്ത്:** ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കന്യാകുമാരി സ്വദേശി മരിച്ചു. തമിഴ്‍നാട് കന്യാകുമാരി കുട്ടാകരയ് സ്വദേശി വയൽകാരയ് വീട്ടിൽ കോലാപ്പ പിള്ളയുടെ മകൻ സുഭാഷ് ആണ് ഒമാൻ നിസ്‌വയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.

## Article Content

**മസ്‍‌കത്ത്:** ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കന്യാകുമാരി സ്വദേശി മരിച്ചു. തമിഴ്‍നാട് കന്യാകുമാരി കുട്ടാകരയ് സ്വദേശി വയൽകാരയ് വീട്ടിൽ കോലാപ്പ പിള്ളയുടെ മകൻ സുഭാഷ് ആണ് ഒമാൻ നിസ്‌വയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.

ഞായറാഴ്‍ച വൈകുന്നേരം നിസ്‌വ സുൽത്താൻ ഖാബൂസ് പള്ളിക്ക് സമീപം വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു മരണം. പുതിയ വിസയിൽ ഡിസംബർ 19നാണ് സുഭാഷ് ഒമാനിലെത്തിയത്. അമ്മ - രാധാ ഭായ്. ഭാര്യ - നിഷ.

നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ആക്സിഡന്റ്സ് ആന്റ് ഡിമൈസസ്, ഒമാൻ നിസ്‌വ ഭാരവാഹികൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/18165/expatriate-dies-in-car-accident-in-oman)