---
title: "സൗദി അറേബ്യയിൽ പള്ളിയിലേക്ക് ലോറി ഇടിച്ചുകയറി; നമസ്‍കരിക്കാനെത്തിയ അഞ്ചുപേർക്ക് പരിക്ക്"
english_title: "Lorry crashes into mosque in Saudi Arabia; Five people who came to pray were injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/18177/lorry-crashes-into-mosque-in-saudi-arabia-five-people-who-came-to-pray-were-injured"
published_at: "2021-12-28T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cb25fd4b433_riyad palli.jpg"
keywords: []
---

# സൗദി അറേബ്യയിൽ പള്ളിയിലേക്ക് ലോറി ഇടിച്ചുകയറി; നമസ്‍കരിക്കാനെത്തിയ അഞ്ചുപേർക്ക് പരിക്ക്

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിൽ ഒരു പള്ളിയിലേക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി , നമസ്‍കരിച്ചുകൊണ്ടിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. ജിദ്ദ നഗരത്തിനോട് ചേർന്നുള്ള മുൻതസഹയിലെ അമാർ പള്ളിയിലാണ് അപകടം.

## Article Content

**റിയാദ്: **സൗദി അറേബ്യയിൽ ഒരു പള്ളിയിലേക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറി , നമസ്‍കരിച്ചുകൊണ്ടിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. ജിദ്ദ നഗരത്തിനോട് ചേർന്നുള്ള മുൻതസഹയിലെ അമാർ പള്ളിയിലാണ് അപകടം.

പള്ളിയില്‍ നമസ്‍കാരത്തിലായിരുന്ന ആളുകൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിയുടെ ചുവർ ഭാഗികമായി തകർന്നു.

സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്‍ദുല്‍ ലത്തീഫ് ബിന്‍ അബ്‍ദുല്‍ അസീസ് ആലുശൈഖ് അന്വേഷിച്ചു.

കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും പള്ളി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് പഠനം നടത്താനും അദ്ദേഹം നിര്‍ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/18177/lorry-crashes-into-mosque-in-saudi-arabia-five-people-who-came-to-pray-were-injured)