---
title: "#earthquake | യുഎഇയില്‍ നേരിയ ഭൂചലനം"
english_title: "#uae #records #minor #earthquake"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181942/uae-records-minor-earthquake"
published_at: "2024-02-03T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be4459dc8c5_boochalanam.jpg"
keywords: []
---

# #earthquake | യുഎഇയില്‍ നേരിയ ഭൂചലനം

> **Lead Summary:** **അബുദാബി: **യുഎഇയില്‍ നേരിയ ഭൂചലനം. വെള്ളിയാഴ്ച രാത്രി 9.10നാണ് ഭൂചലനമുണ്ടായത്.

## Article Content

**അബുദാബി: **യുഎഇയില്‍ നേരിയ ഭൂചലനം. വെള്ളിയാഴ്ച രാത്രി 9.10നാണ് ഭൂചലനമുണ്ടായത്.

റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉമ്മുല്‍ഖുവൈനിലെ ഫലാജ് അല്‍ മൊഅല്ലക്ക് പടിഞ്ഞാറായി അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് അനുഭവപ്പെട്ടത്.

താമസക്കാര്‍ക്ക് കാര്യമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടില്ലെന്നും രാജ്യത്ത് മറ്റ് പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181942/uae-records-minor-earthquake)