---
title: "#died |  വാഹനാപകടം ; കോഴിക്കോട് സ്വദേശിനി ഖത്തറിൽ അന്തരിച്ചു "
english_title: "#native #Kozhikode #died #accident #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181955/native-kozhikode-died-accident-qatar-new"
published_at: "2024-02-03T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be54646970d_death.jpg"
keywords: []
---

# #died |  വാഹനാപകടം ; കോഴിക്കോട് സ്വദേശിനി ഖത്തറിൽ അന്തരിച്ചു 

> **Lead Summary:** **ദോഹ: [**[ ]കോഴിക്കോട്​ പുതിയങ്ങാടി സ്വദേശിനിയായ വീട്ടമ്മ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. പരേതനായ കെ. കുഞ്ഞായിൻ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ ആണ്​ മരിച്ചത്. അൽ വക്​റയിൽ റോഡ്​ മുറിച്ചുകടക്കവെ വാഹനം തട്ടി ആണ് അപകടം ​.

## Article Content

**ദോഹ: [**[ ]കോഴിക്കോട്​ പുതിയങ്ങാടി സ്വദേശിനിയായ വീട്ടമ്മ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. പരേതനായ കെ. കുഞ്ഞായിൻ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ ആണ്​ മരിച്ചത്. അൽ വക്​റയിൽ റോഡ്​ മുറിച്ചുകടക്കവെ വാഹനം തട്ടി ആണ് അപകടം ​.

ഖത്തറിലുള്ള മകളുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയതായിരുന്നു ഇവർ. മക്കൾ: കെ . സീന (ഹിമായത്ത് സ്കൂൾ ടീച്ചർ), കെ. ഷമീർ, കെ. സുനിത ( കോഴിക്കോട് കോർപ്പറേഷൻ), കെ. ശബ്‌നം അബ്ദുൽ അസീസ് ( അധ്യപിക ഭവൻസ് പബ്ലിക് സ്കൂൾ, ദോഹ)

മരുമക്കൾ: വലിയകത്ത് യാസിദ് മുഹമ്മദ് (കള്ളിയത്ത് ടി.എം. ടി) പാറ്റയിൽ സലിം ( കാരന്തൂർ മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ) മാറാത്ത് അബ്ദുൾ അസീസ് (ഖത്തർ). സഹോദരങ്ങൾ: എസ്​.വി മുസ്​തഫ, എസ്​.വി അബ്​ദുൽ സലീം, എസ്​.വി ഫാറൂഖ്​, എസ്​.വി സാഹിദ, എസ്​.വി സാജിദ.

ഹമദ്​ മെഡിക്കൽകോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്​ചയോടെ നാട്ടിലെത്തിക്കുമെന്ന്​ കെ.എം.സി.സി അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181955/native-kozhikode-died-accident-qatar-new)