---
title: "#death | മുൻ പ്രവാസി നാട്ടിൽ വാഹനാപകടത്തിൽ അന്തരിച്ചു "
english_title: "#former #expatriate #died #car #accident #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/181998/former-expatriate-died-car-accident-country"
published_at: "2024-02-03T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be779ea605c_death_2.jpg"
keywords: []
---

# #death | മുൻ പ്രവാസി നാട്ടിൽ വാഹനാപകടത്തിൽ അന്തരിച്ചു 

> **Lead Summary:** **യാംബു: [** മുൻ പ്രവാസി പാലക്കാട് മണ്ണാർക്കാട് സ്വദേശി നാട്ടിൽ അപകടത്തിൽ മരിച്ചു. സൗദി - യാംബുവിൽ ഏഴു വർഷം പ്രവാസിയായിരുന്ന മണ്ണാർക്കാട് മൈലാംപാടം പറവട്ടിപ്പടി മഹല്ലിൽ ജുമുഅത്ത് പള്ളിയുടെ സമീപം താമസിച്ചിരുന്ന തോട്ടാശ്ശേരി ഷമീർ ആണ് ശനിയാഴ്ച മരിച്ചത്.

## Article Content

**യാംബു: [** മുൻ പ്രവാസി പാലക്കാട് മണ്ണാർക്കാട് സ്വദേശി നാട്ടിൽ അപകടത്തിൽ മരിച്ചു. സൗദി - യാംബുവിൽ ഏഴു വർഷം പ്രവാസിയായിരുന്ന മണ്ണാർക്കാട് മൈലാംപാടം പറവട്ടിപ്പടി മഹല്ലിൽ ജുമുഅത്ത് പള്ളിയുടെ സമീപം താമസിച്ചിരുന്ന തോട്ടാശ്ശേരി ഷമീർ ആണ് ശനിയാഴ്ച മരിച്ചത്.

കോവിഡ് കാലത്തെ പ്രതിസന്ധിയിൽ ഗൾഫിലേക്ക് മടങ്ങാൻ കഴിയാതെ നാട്ടിൽ തന്നെ തുടർന്ന ഷമീർ ഹരിയാനയിൽ പഴങ്ങൾ വിതരണം ചെയ്യുന്ന വാഹനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.

ജോലിയുടെ ഭാഗമായി സഞ്ചരിക്കുന്നതിനിടയിൽ അദ്ദേഹം ഓടിച്ചിരുന്ന വാഹനം ഹരിയാനയുടെ അതിർത്തി പ്രദേശത്ത് വെച്ച് അപകടത്തിൽ പെട്ടായിരുന്നു മരിച്ചത് എന്നറിയുന്നു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനായിരുന്നു ഷമീർ. പിതാവ്: തോട്ടാശ്ശേരി മൊയ്തീൻ. മാതാവ്: ഉമൈമ. ഭാര്യ: ഫസ്‌ന. മക്കൾ: ഷാനിഫ്, ശിഫ, റിഫ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/181998/former-expatriate-died-car-accident-country)